വിമർശിക്കുന്ന മാധ്യമങ്ങൾക്ക് ട്രംപിെൻറ വ്യാജ വാർത്ത പുരസ്കാരം
text_fieldsവാഷിങ്ടൺ: യു.എസിലെ നിരവധി പ്രമുഖ മാധ്യമങ്ങളിൽ നിന്ന് നിരന്തരം വിമർശനം ഏൽക്കേണ്ടി വന്ന പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് വാർത്തകൾക്ക് പുരസ്കാരം നൽകി തിരിച്ചടിച്ചു. തനിക്കെതിരെ വാർത്തകൾ നൽകുന്ന മാധ്യമങ്ങളെ തെരഞ്ഞുപിടിച്ചാണ് ട്രംപ് വ്യാജ വാർത്താ പുരസ്ക്കാരം നൽകിയത്.
സി.എൻ.എൻ, ന്യൂയോർക്ക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങൾക്കാണ് വ്യാജവാർത്താ പുരസ്കാരം പ്രഖ്യാപിച്ചത്. ട്രംപിെൻറ പ്രവർത്തികളുടെ വിമർശകരാണ് ഇൗ മാധ്യമങ്ങൾ. നൊബേൽ പ്രൈസ് ജേതാവായ സാമ്പത്തിക വിദഗ്ധൻ പൗൾ കുർഗ്മാനാണ് പുരസ്കാര ജേതാക്കളിൽ ഒന്നാമൻ. ന്യൂയോർക്ക് ടൈംസിലെ സ്ഥിരം ലേഖകനാണ് ഇദ്ദേഹം. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ച ദിവസം സാമ്പത്തിക രംഗത്തിെല തിരിച്ചു വരവ് അസാധ്യമെന്ന് ലേഖനമെഴുതിയതിനാണ് കുർഗ്മാന് അവാർഡ്.
ബുധനാഴ്ച ട്വിറ്ററിലൂടെ 10 പുരസ്കാര ജേതാക്കളെയാണ് ട്രംപ് പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച ലിസ്റ്റിലേക്ക് ട്വിറ്ററിൽ നിന്ന് ലിങ്ക് നൽകുകയായിരുന്നു. മികച്ച മാധ്യമ പ്രവർത്തകർ യു.എസിലുണ്ടെങ്കിലും നീതിയില്ലാത്തതും അഴിമതി നിറഞ്ഞതുമായ മാധ്യമ പ്രവര്‍ത്തനത്തിനു വേണ്ടിയാണിത്. യുഎസ് ജനതക്ക് അഭിമാനിക്കാവുന്ന വാർത്തകളാണ് ഇവര്‍ നൽകിയതെന്നും പരിഹാസ സ്വരത്തിൽ ട്രംപ് ട്വീറ്റ് ചെയ്തു.
എ.ബി.സി ന്യൂസിനാണ് രണ്ടാം സ്ഥാനം. വിക്കിലീക്സ് രേഖകൾ കാണാൻ ട്രംപിനും മകനും അനുവാദമുണ്ടെന്നു വാർത്ത നൽകിയ സിഎൻഎന്നിന് മൂന്നാം സ്ഥാനമാണ്. വാഷിങ്ടൺ പോസ്റ്റിന് നാലാം സ്ഥാനവുമാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
