ട്രംപിെൻറ കുടിയേറ്റ നയത്തിൽ വയോജനങ്ങളും ദുർബലരും പുറത്ത്
text_fieldsവാഷിംങ്ടൺ: യു.എസിലേക്ക് ചേക്കേറാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ പഴയപോലെ അത്ര എളുപ്പമാവില്ല കാര്യങ്ങൾ. ഉയർന്ന യോഗ്യതയും തൊഴിലിലെ വൈദഗ്ധ്യവും കൈമുതലുണ്ടെങ്കിൽ അവസരം നിങ്ങൾക്കൊപ്പമുണ്ടെന്ന് കരുതാം.
മാതാപിതാക്കൾ, പ്രായപൂർത്തിയായ മക്കൾ, അമ്മാവന്മാർ, മരുമക്കൾ തുടങ്ങിയ ബന്ധുക്കളെ ഒപ്പം കൊണ്ടുപോവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നിരാശയായിരിക്കും ഫലം. ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച കുടിയേറ്റ നയത്തിൽ ഇവരൊന്നുംതന്നെ രാജ്യത്തിനകത്തേക്ക് കയറ്റാൻ അർഹരല്ല. കുടിയേറ്റ നയം പരിഷ്കരിക്കാനുള്ള പുതിയ ശിപാർശ യു.എസ് കോൺഗ്രസിന് കഴിഞ്ഞ ദിവസം കൈമാറി.
കുടുംബബന്ധങ്ങൾക്കും മറ്റും നൽകുന്ന പരിഗണന അവസാനിപ്പിച്ച് യോഗ്യതയിൽ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള നയമാണ് ഇത് മുന്നോട്ടുവെക്കുന്നെതന്നാണ് റിപ്പോർട്ട്. ഇതിെൻറ ഭാഗമായി, കുടിയേറ്റക്കാർക്ക് ‘പച്ചകാർഡുകൾ’ അനുവദിച്ച് പോയൻറ് അടിസ്ഥാനപ്പെടുത്തിയുള്ള സമ്പ്രദായം െകാണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്.
സ്വയം തന്നെ സാമ്പത്തിക നേട്ടമുണ്ടാക്കാൻ വ്യക്തികളെ പ്രോത്സാഹിപ്പിച്ച് അതിെൻറ അടിസ്ഥാനത്തിൽ ഗ്രീൻ കാർഡ് അനുവദിക്കുന്ന രീതിയാണിത്.
പുതിയ നിർദേശങ്ങൾ ഇന്ത്യക്കാരായ യുവതീ യുവാക്കൾക്ക് പ്രതീക്ഷയേകുന്നതാണെന്നും പ്രായം കുറഞ്ഞവരും അക്കാദമികമായി ഉയർന്ന യോഗ്യതയുള്ളവരും ഒഴുക്കുള്ള ഇംഗ്ലീഷും തൊഴിൽ നൈപുണ്യവുമുള്ളവരെ ആകർഷിക്കുന്നതാണെന്നുമാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
