Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദേ​ശീയഗാനത്തിന്​...

ദേ​ശീയഗാനത്തിന്​ എഴ​ുന്നേൽക്കണം; നിയമം കർശനമാക്കുമെന്ന്​ ട്രംപ്​

text_fields
bookmark_border
ദേ​ശീയഗാനത്തിന്​ എഴ​ുന്നേൽക്കണം; നിയമം കർശനമാക്കുമെന്ന്​ ട്രംപ്​
cancel

വാഷിങ്​ടൺ: ദേശീയഗാനം ആലപിക്കു​േമ്പാൾ നിർബന്ധമായും എഴുന്നേൽക്കണമെന്ന നിയമം കർശനമാക്കുമെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. നാഷണൽ ഫുട്​ബോൽ ലീഗ്​ താരങ്ങൾ ​ദേശീയഗാനം ആലപിക്കാൻ വിസമ്മതിച്ചതിന്​ പിന്നാലെയാണ്​ ട്രംപി​​െൻറ പുതിയ പ്രഖ്യാപനം.

നാഷണൽ ഫുട്​ബാൾ ലീഗിന്​ നിയമങ്ങളും വ്യവസ്ഥകളുമുണ്ട്​. ദേശീയഗാനം ആലപിക്കുന്ന സമയത്ത്​ എഴുന്നേറ്റുനിന്ന്​ ബഹുമാനിക്കാതിരിക്കണമെങ്കിൽ അവർ പുതിയ നിയമം ഉണ്ടാക്ക​െട്ടയെന്ന്​ ​ട്രംപ്​ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസം അമേരിക്കയിലെ വർണവിവേചനത്തിനും പൊലീസ്​ അതിക്രമത്തിനുമെതിരെയുള്ള പ്രതിഷേധത്തി​​െൻറ ഭാഗമായി നാഷണൽ ഫുട്​ബാൾ ലീഗിലെ താരങ്ങൾ ദേശീയഗാനം ആലപിക്കു​​േമ്പാൾ വിട്ടുനിന്നിരുന്നു. ഇൗ സംഭവത്തിന്​ പിന്നാലെയാണ്​ നിലപാട്​ വ്യക്​തമാക്കി ​ട്രംപ്​ രംഗത്തെത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national anthemworld newsmalayalam newsDonald Trump
News Summary - Donald trump on national anthem-World news
Next Story