Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightഡോണൾഡ്​ ട്രംപ്​...

ഡോണൾഡ്​ ട്രംപ്​ ജൂനിയറിൻെറ കാമുകിക്ക്​ കോവിഡ്​ 

text_fields
bookmark_border
ഡോണൾഡ്​ ട്രംപ്​ ജൂനിയറിൻെറ കാമുകിക്ക്​ കോവിഡ്​ 
cancel

ന്യൂയോർക്ക്​: ​യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിൻെറ മൂത്തമകൻെറ കാമുകിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു​. ട്രംപ്​ ജൂനിയറിൻെറ കാമുകിയും ഫോക്​സ്​ ന്യൂസ്​ ടെലിവിഷൻ മുൻ അവതാരകയുമായ  കിംബേർലി ഗ്വിൽഫോയിലിനെ (51) ഉടൻ തന്നെ നിരീക്ഷണകേന്ദ്രത്തിലേക്ക്​ മാറ്റി. 

തെക്കൻ ഡക്കോട്ടയിൽ ജൂലൈ നാലിന്​ അമേരിക്കൻ സ്വാതന്ത്ര്യദിനാഘോഷത്തിൻെറ ഭാഗമായി നടന്ന ഡോണൾഡ്​ ട്രംപിൻെറ സ്വാതന്ത്ര്യദിന പ്രസംഗം കേൾക്കുന്നതിനും മൗണ്ട്​ റഷ്​മോറിൽ നടന്ന കരിമരുന്ന്​ പ്രയോഗം കാണാനും കിംബർലി പോയിരുന്നു.  

പ്രസിഡൻറുമായി നിരന്തര സമ്പർക്കം വരാൻ സാധ്യതയുള്ളവരെ ഇടക്കിടെ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കിയിരുന്നു. കിംബർലിക്ക്​ മറ്റുആരോഗ്യപ്രശ്​നങ്ങൾ ഇല്ലെന്നും രോഗലക്ഷണമി​ല്ലാത്തതിനാൽ കോവിഡ്​ ബാധിച്ചോ​യെന്ന്​ ഉറപ്പുവരുത്താൻ വീണ്ടും പരിശോധനക്ക്​ വിധേയമാക്കുമെന്നും പ്രസിഡൻറിൻെറ ഓഫിസ്​ അറിയിച്ചു. 

മുൻകരുതൽ നടപടികളു​െട ഭാഗമായി കിംബർലിയുടെ നേരത്തേ നിശ്​ചയിച്ചിട്ടുള്ള എല്ലാ പരിപാടികളും റദ്ദാക്കി. ഡോണൾഡ്​ ട്രംപ്​ ജൂനിയറിൻെറ കോവിഡ്​ പരിശോധന ഫലം നെഗറ്റിവാണ്​. രോഗിയുമായി സമ്പർക്കം പുലർത്തിയ സാഹചര്യത്തിൽ അദ്ദേഹവും നീരീക്ഷണത്തിൽപോയന്ന്​ ന്യൂയോർക്ക്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്യുന്നു.

Show Full Article
TAGS:covid 19 Donald Trump us president 
Next Story