വിവാഹമോചനം ആവശ്യപ്പെട്ട് ട്രംപിെൻറ മരുമകൾ കോടതിയിൽ
text_fieldsന്യൂയോർക്ക്: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മരുമകൾ വിവാഹമോചനമാവശ്യപ്പെട്ട് കോടതിയിൽ. 12 വർത്തെ ദാമ്പത്യത്തിനു ശേഷം ട്രംപിെൻറ മകൻ ഡോണൾഡ് ട്രംപ് ജൂനിയറിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടാണ് വനേസ ഹെയ്ഡൻ(40) മാൻഹട്ടൻ കോടതിയിൽ ഹരജി നൽകിയത്. ഇൗ ദമ്പതികൾക്ക് അഞ്ചു മക്കളുണ്ട്.
ട്രംപിന് മൂന്നുവിവാഹങ്ങളിലായുണ്ടായ അഞ്ചുമക്കളിൽ മൂത്തമകനാണ് ട്രംപ് ജൂനിയർ. 2003ൽ ഒരു ഫാഷൻഷോയിൽ വെച്ച് മോഡലായിരുന്ന വനേസയെ ട്രംപാണ് ജൂനിയറിനു പരിചയപ്പെടുത്തിയത്. 2005ൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ജൂനിയറിെൻറ നിരന്തര യാത്രകളും സമൂഹമാധ്യമങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതുമാണ് വിവാഹമോചനത്തിലേക്ക് നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
