പാകിസ്താനുമായി സൗഹൃദം വളർത്തണമെന്ന് മോദിയോട് ട്രംപ്
text_fieldsയുനൈറ്റഡ് നേഷൻസ്: പാകിസ്താനുമായി ഇന്ത്യ ബന്ധം മെച്ചപ്പെടുത്തണമെന്ന് പ്രധാനമ ന്ത്രി മോദിക്ക് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഉപദേശം. കശ്മീരികളുടെ ജീവ ിതം മെച്ചപ്പെടുത്തുമെന്ന മോദിയുടെ വാഗ്ദാനം പൂർത്തീകരിക്കാൻ ഇതാവശ്യമാണെന്നും വൈറ്റ്ഹൗസ് പുറത്തിറക്കിയ ട്രംപിെൻറ പ്രസ്താവനയിൽ പറയുന്നു.
ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിെൻറ ഭാഗമായി ഇരു നേതാക്കളും നടത്തിയ ഉഭയകക്ഷി ചർച്ചക്കുശേഷം തയാറാക്കിയ പ്രസ്താവനയാണിത്. പാകിസ്താനിൽനിന്നുള്ള ഭീകരവാദമായിരുന്നു പ്രധാന ചർച്ചാവിഷയമെന്നും പ്രതിരോധ-സുരക്ഷ മേഖലകളിൽ ഇന്ത്യ കൈവരിച്ച പുരോഗതി പ്രശംസനീയമാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.
ഭീകരവാദം ഇന്ത്യ നേരിടുന്ന വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി മോദി കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.