കോവിഡ്-19നെ ചൈനീസ് വൈറസെന്ന് അധിക്ഷേപിച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: ട്വിറ്ററിൽ കോവിഡ്-19നെ ചൈനീസ് കൊറോണ വൈറസ് എന്ന് വിളിച്ച് യു.എസ് പ്ര സിഡൻറ് ഡോണൾഡ് ട്രംപ്. ട്രംപിെൻറ പരാമർശത്തിനെതിരെ യു.എസിൽ നിന്നടക്കം വിമർശന മുയർന്നിട്ടുണ്ട്. ചൈനയിൽനിന്ന് വന്ന വൈറസ് എന്ന അർഥത്തിലാണ് ട്രംപിെൻറ പരാമർശം. ചൈനക്കാരെ വൈറസുമായി ഉപമിക്കുക വഴി വംശീയാധിക്ഷേപമാണ് ട്രംപ് നടത്തിയതെന്നാണ് വിമർശനം. ഏഷ്യൻ-അമേരിക്കൻ വംശജരെ മൊത്തം അധിക്ഷേപിക്കുന്നതാണെന്നും വിമർശനമുയർന്നിട്ടുണ്ട്.
വൈറസ് ബാധിച്ച വ്യോമഗതാഗത സർവിസുകൾ കരുത്തോടെ തിരിച്ചുവരുമെന്നും ട്വീറ്റിൽ പറയുന്നുണ്ട്. ചൈനയിലെ വൂഹാനിലാണ് കഴിഞ്ഞ വർഷം ഡിസംബറിൽ ആദ്യമായി കോവിഡ്-19 സ്ഥിരീകരിച്ചത്. വൈറസിെൻറ ഉപജ്ഞാതാവെന്ന് തങ്ങളെ ട്രംപ് മുദ്രകുത്തുകയാണെന്ന് ചൈനയും തിരിച്ചടിച്ചു. ഏതാനും ദിവസങ്ങളായി വൈറസിെൻറ ഉറവിടത്തെ ചൊല്ലി ഇരുരാജ്യവും വാക്പോരിലാണ്. യു.എസ് സൈനികൻ വഴിയാണ് വൈറസ് എത്തിയതെന്ന് ചൈന നേരത്തേ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
