Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യക്കാരുടെ...

ഇന്ത്യക്കാരുടെ നെഞ്ചിടിപ്പേറ്റി ട്രംപ്​; എച്ച്​1ബി വിസ മരവിപ്പിക്കാൻ നീക്കം

text_fields
bookmark_border
ഇന്ത്യക്കാരുടെ നെഞ്ചിടിപ്പേറ്റി ട്രംപ്​; എച്ച്​1ബി വിസ മരവിപ്പിക്കാൻ നീക്കം
cancel

വാഷിങ്​ടൺ: കൊറോണ വൈറസ്​ വ്യാപനത്തി​​െൻറ പശ്ചാത്തലത്തിൽ എച്ച്1ബി വിസ അടക്കമുള്ള തൊഴില്‍ വിസകള്‍ നിര്‍ത്തലാക്കാന്‍ അമേരിക്കന്‍ പ്രസിഡൻറ്​ ഡൊണാള്‍ഡ് ട്രംപ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ അടക്കം ബാധിക്കുന്നതാണ്​ പുതിയ റിപ്പോർട്ട്​. വിസ സസ്പെന്‍ഡ് ചെയ്യുകയാണെങ്കിൽ നിരവധി പേർക്ക്​ ജോലി നഷ്​ടമാകും. 

കോവിഡ്​ 19 പടര്‍ന്നു പിടിച്ചതോടെ അമേരിക്കയില്‍ തൊഴില്‍രഹിതരുടെ എണ്ണത്തിൽ ഗണ്യമായ വര്‍ധനയുണ്ടായതാണ് നീക്കത്തിന്​ പിന്നിലെന്നാണ്​ സൂചന. തൊഴിൽരഹിതർ കൂട്ടമായി ഭരണകൂടത്തിനെതിരെ തിരിഞ്ഞതും പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​ കാത്ത്​ കഴിയുന്ന ട്രംപിന്​ തലവേദനയായി. ഒക്ടോബര്‍ ഒന്നിന്​ അമേരിക്കയില്‍ പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്നതോടെ പുതിയ വിസകള്‍ അനുവദിക്കാൻ തുടങ്ങും. അതിനുമുമ്പായി വിസ പുതുക്കല്‍ നിര്‍ത്താനാണ് ട്രംപി​​െൻറ നീക്കമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇത്​ നടപ്പാക്കുകയാണെങ്കിൽ എച്ച്1ബി വിസയുള്ള വിദേശികള്‍ക്ക് വിസ സസ്പെന്‍ഷന്‍ പിന്‍വലിക്കാതെ അമേരിക്കയിലേക്ക്​ തിരികെ പ്രവേശിക്കാനാകില്ല. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് സാധാരണയായി എച്ച്1ബി വിസ അനുവദിക്കാറുള്ളത്. ഇന്ത്യക്കാരാണ് ഈ വിസയുടെ പ്രധാന ഉപയോക്താക്കള്‍. അതിനാല്‍ ആയിരക്കണക്കിന് ഇന്ത്യന്‍ ഐടി ജീവനക്കാരെ വിസ സസ്പെന്‍ഷൻ കാര്യമായി ബാധിച്ചേക്കും. കോവിഡ്​ കാരണം എച്ച്1 ബി വിസയിലുള്ള നിരവധി ഇന്ത്യക്കാര്‍​ തൊഴിൽ നഷ്​ടമായതിനെ തുടർന്ന്​ നാട്ടിലേക്ക് മടങ്ങേണ്ടിവന്നിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസ് വ്യക്​തമാക്കിയിട്ടുണ്ട്​. തൊഴിൽ നഷ്​ടമായതും തൊഴിലില്ലാത്തവരുമായ അമേരിക്കന്‍ പൗരന്മാര്‍ക്ക് തൊഴിൽ ലഭിക്കാൻ കരിയര്‍ വിദഗ്ധര്‍ മുന്നോട്ടുവച്ച നിരവധി ആശയങ്ങള്‍ ഭരണകൂടം നിലവിൽ പഠിച്ചുവരികയാണ്​. ഇതില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും വൈറ്റ്​ഹൗസ്​ വക്​താവ്​ ഹോഗൻ ഗൈഡ്​ലീ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:H1B VisaDonald Trump
News Summary - Donald Trump considering suspending H1B other visas-world news
Next Story