ട്രംപ് വൻ വാണിജ്യയുദ്ധത്തിന് അരങ്ങൊരുക്കുന്നതായി റഷ്യ
text_fieldsമോസ്കോ: തങ്ങൾക്കെതിരായ ഉപരോധത്തിലൂടെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വൻ വാണിജ്യയുദ്ധത്തിന് അരെങ്ങാരുക്കുകയാണെന്ന് റഷ്യ. ഇൗ നീക്കം ആഗോള സാമ്പത്തികസ്ഥിരതയെ ബാധിക്കുമെന്നും ഇന്ധനത്തിനുവേണ്ടിയുള്ള സംഘർഷത്തിലേക്ക് നയിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നൽകി. പുതിയ ഉപേരാധത്തിനുള്ള ബില്ലിൽ ട്രംപ് ഒപ്പുവെച്ചതിെൻറ പശ്ചാത്തലത്തിലാണ് റഷ്യയുടെ പ്രതികരണം.
റഷ്യക്കെതിരായ വ്യാപാര യുദ്ധമാണിതെന്നും ട്രംപ് ഭരണകൂടം അതിെൻറ ഏറ്റവും അപഹാസ്യമായ പാതയിലൂടെയാണ് നീങ്ങുന്നതെന്നും റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്വെദവ് തെൻറ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുകയായിരുന്നു. ഇതോടെ യു.എസിലെ പുതിയ ഭരണകൂടവുമായുള്ള ബന്ധം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്. റഷ്യ-യു.എസ് ബന്ധം ബറാക് ഒബാമയുടെ കാലത്തേതിനേക്കാൾ സുദൃഢമാവുമെന്ന ധാരണയിലായിരുന്നു റഷ്യൻമേധാവികൾ.
അതേസമയം, ട്രംപ് റഷ്യക്കെതിരായ പുതിയ ഉപേരാധത്തിൽ അസംതൃപ്തനാണെന്നും എന്നിട്ടും ബില്ലിൽ ഒപ്പുവെക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ രാജ്യത്തിെൻറ വികസനത്തിനും സാമൂഹിക പുരോഗതിക്കുമായി ശാന്തരായി പണിയെടുക്കും. എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് തങ്ങൾ പഠിച്ചു കഴിഞ്ഞതായും മെദ്വദെവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
