Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകശ്മീർ വിഷയം: വീണ്ടും...

കശ്മീർ വിഷയം: വീണ്ടും മധ്യസ്ഥ വാഗ്ദാനവുമായി ട്രംപ് VIDEO

text_fields
bookmark_border
donald-trump
cancel

വാഷിങ്ടൺ: കശ്മീർ വിഷയത്തിൽ വീണ്ടും മധ്യസ്ഥ വാഗ്ദാനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോ​ണ​ൾ​ഡ്​ ട്രം​പ്. കശ്മീരി ലേത് സങ്കീർണ സാഹചര്യമാണെന്നും മധ്യസ്ഥക്ക് തയാറാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും പാകിസ്താനും കശ്മീർ പ്രശ്നം ച ർച്ചയിലൂടെ പരിഹരിക്കണമെന്നും ട്രപ് ആവശ്യപ്പെട്ടു. യു.എസ് മാധ്യമമായ എൻ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്ര ം​പ് വീണ്ടും നിലപാട് ആവർത്തിച്ചത്.

കശ്മീരിലെ സാഹചര്യം കഠിനമാണെന്ന് കഴിഞ്ഞ ദിവസം ഡോ​ണ​ൾ​ഡ്​ ട്രം​പ് പ് രതികരിച്ചിരുന്നു. സംഘർഷത്തിലൂടെ പോകാതെ ഇ​ന്ത്യയും പാ​കി​സ്​​താ​നും ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്ന പരിഹാരം കാണ ണം. ഇ​ന്ത്യയും പാ​കി​സ്​​താ​നും അ​മേ​രി​ക്ക​യുടെ നല്ല സുഹൃത്തുകളാണ്. ഇ​ന്ത്യ, പാ​കി​സ്​​താ​ൻ പ്രധാനമന്ത്രിമാരുമായി സംസാരിച്ചെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

ക​ശ്​​മീ​ർ പ്ര​ശ്​​ന​ത്തി​ൽ മ​ധ്യ​സ്​​ഥ​ത വ​ഹി​ക്കാ​ൻ ട്രം​പ്​ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ക്കു​ക​യും ഇ​ന്ത്യ ത​ള്ളു​ക​യും ചെ​യ്​​ത​തി​നു​ ശേ​ഷം രണ്ടാമത്തെ തവണയാണ് സമാന ആവശ്യവുമായി യു.എസ് പ്രസിഡന്‍റ് രംഗത്തു വന്നത്.

ഇ​ന്ത്യ, പാ​കി​സ്​​താ​ൻ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് ട്രം​പ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ​പാ​കി​സ്​​താ​ൻ പ്രധാനമന്ത്രി ഇംറാൻ ഖാനുമാ​യി ടെ​ലി​ഫോ​ൺ ച​ർ​ച്ച നടത്തിയിരുന്നു. ജ​മ്മു-​ക​ശ്​​മീ​രി​​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​ഞ്ഞ്​ ര​ണ്ടു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​ക്കു​ന്ന​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​യ​ൽ​പ​ക്ക സം​ഘ​ർ​ഷമാണ് സം​ഭാ​ഷ​ണ വി​ഷ​യ​മാ​യത്.

ഇ​ന്ത്യ വി​രു​ദ്ധ അ​ക്ര​മ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സ​മീ​പ​ന​മാ​ണ്​ മേ​ഖ​ല​യി​ലെ ചി​ല നേ​താ​ക്ക​ളി​ൽ​ നി​ന്ന്​ ഉ​ണ്ടാ​വു​ന്ന​തെ​ന്ന്​ മോ​ദി ട്രംപിനെ അറിയിച്ചിരുന്നു.

കശ്​മീരി​​​െൻറ പ്രത്യേക പദവി എടുത്തുകളഞ്ഞ്​ വിഭജിച്ച ഇന്ത്യൻ നടപടിക്കെതിരെ പാകിസ്​താൻ അന്താരാഷ്​ട്ര നീതിന്യായ കോടതിയെ സമീപിക്കുന്നതായി പാക്​ വിദേശകാര്യ മന്ത്രി ഷാ മഹ്​മൂദ്​ ഖുറേശിയെ ഉദ്ധരിച്ച്​ റോയി​ട്ടേഴ്​സ്​ വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്. വിഷയം യു.എന്നിൽ അവതരിപ്പിച്ചെങ്കിലും പാകിസ്​താൻ ഒറ്റപ്പെടുകയായിരുന്നു. കശ്​മീർ വിഷയം ഇരുരാജ്യങ്ങളും ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ്​ അന്താരാഷ്​ട്ര നിലപാട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsKashmr issueIndia NewsDonald Trump
News Summary - Donald Trump call Kashmr is a complicated issue -India News
Next Story