ലൈംഗികാരോപണം: കവനയുടെ കുടുംബത്തോട് മാപ്പു പറഞ്ഞ് ട്രംപ്
text_fieldsവാഷിങ്ടൺ: യു.എസ് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റ ബ്രെറ്റ് കവനയോടും കുടുംബത്തോടും മാപ്പു ചോദിച്ച് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. സുപ്രീംകോടതി ജഡ്ജി സ്ഥാനത്തേക്ക് നാമനിർദേശം ചെയ്യപ്പെട്ടതിനു ശേഷം കവനക്കെതിരെ ലൈംഗികാരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണിത്.
എത്രത്തോളം വിഷമംപിടിച്ച സാഹചര്യത്തിലൂടെയാണ് കവനയും കുടുംബവും കടന്നുപോയതെന്ന് മനസ്സിലാക്കുന്നു. നല്ല മനസ്സിനുടമകളായ ജഡ്ജിമാരുടെ അന്തസ്സ് വെളിപ്പെടുമെന്നും കള്ളവും ചതിയും നിറഞ്ഞ പ്രചാരണങ്ങളെ അതിജീവിക്കുമെന്നും ട്രംപ് പറഞ്ഞു. ശനിയാഴ്ച സെനറ്റിൽ നടന്ന അന്തിമ വോെട്ടടുപ്പിലാണ് 48 നെതിരെ 50 വോട്ടുകൾക്ക് കവന സുപ്രീകോടതി ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ടത്.
