അധിക ഇറക്കുമതി തീരുവ ചുമത്തേണ്ടെന്ന് യു.എസ്-ചൈന ധാരണ
text_fieldsവാഷിങ്ടൺ: വ്യാപാര യുദ്ധത്തിന് താൽകാലികമായി അറുതി വരുത്താൻ യു.എസ്-ചൈന ധാരണ. ജി 20 രാജ്യങ്ങളുടെ ഉച്ചകോടിക്കിടെയാണ് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും ചൈനീസ് ഭരണാധികാരി ഷീ ജിങ് പിങ്ങും വ്യാപാര യുദ്ധത്തിന് താൽകാലിക വിരാമമിടുമെന്ന് അറിയിച്ചത്. ഇരു രാജ്യങ്ങളും ഉൽപന്നങ്ങൾക്ക് പുതുതായി ഇറക്കുമതി തീരുവ ചുമത്തില്ലെന്ന് അറിയിച്ചു.
90 ദിവസത്തേക്കായിരിക്കും അമേരിക്കയും ചൈനയും പുതിയ ഇറക്കുമതി തീരുവ ചുമത്തുന്നതിൽ നിന്ന് വിട്ടുനിൽക്കുക. അതിനുള്ളിൽ പ്രശ്നം ചർച്ചയിലുടെ പരിഹരിക്കാനാണ് നീക്കം. ഇതോടെ ആഗോള വ്യാപാരരംഗത്തെ പ്രതിസന്ധിക്ക് താൽകാലിക വിരാമമായി.
നേരത്തെ ചൈനീസ് ഉൽപന്നങ്ങൾക്ക് ചുമത്തിയിരുന്ന ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 25 ശതമാനമായി വർധിപ്പിക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. ജനുവരി മുതൽ പുതിയ തീരുവ ചുമത്താനായിരുന്നു നീക്കം. പുതിയ സാഹചര്യത്തിൽ അധിക തീരുവ ഇപ്പോൾ ചുമത്തില്ലെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്.
