Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജാരദ് കുഷ്നർക്കെതിരെ എഫ്.ബി.െഎ അന്വേഷണം നടത്തണം: ഡെമോക്രാറ്റുകൾ
text_fieldsbookmark_border
വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മുതിർന്ന ഉപദേശകനും മരുമകനുമായ ജാരദ് കുഷ്നർക്കെതിരെ എഫ്.ബി.െഎ അന്വേഷണം നടത്തണമെന്ന് ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടു. വിദേശരാജ്യത്തിന് രഹസ്യവിവരങ്ങൾ ചോർത്തിനൽകിയെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് ആറ് ഡെമോക്രാറ്റ് അംഗങ്ങൾ അന്വേഷണം ആവശ്യപ്പെട്ട് എഫ്.ബി.െഎക്ക് കത്തെഴുതിയത്.
അതീവരഹസ്യ വിഭാഗത്തിലുള്ള വിവരങ്ങൾ കൈമാറാൻ പ്രസിഡൻറിന് അവകാശമുണ്ടെങ്കിലും പ്രസിഡൻറിെൻറ ഉപദേശകന് ഇതിന് അധികാരമില്ലെന്ന് ഇന്ത്യൻ വംശജയും യു.എസ് കോൺഗ്രസ് അംഗവുമായ പ്രമീള ജയപാൽ അടക്കമുള്ളവർ കത്തിൽ ചൂണ്ടിക്കാട്ടി.
Next Story
