ഒാഖി ചുഴലിക്കാറ്റ് : ശ്രീലങ്കയിൽ 13 മരണം
text_fieldsകൊളംബോ: ശ്രീലങ്കയിൽ ഒാഖി ചുഴലിക്കാറ്റിലും ശക്തമായ മഴയിലും 13 പേർ മരിച്ചു. അഞ്ചുപേരെ കാണാതായി. ദക്ഷിണേന്ത്യയിൽ കനത്ത നാശം വിതച്ച ചുഴലിക്കാറ്റ് ശ്രീലങ്കയിലും ശക്തമായി വീശിയടിച്ചാണ് ശനിയാഴ്ച തീരം വിട്ടത്. ബുധനാഴ്ച രാത്രിമുതൽ ശ്രീലങ്കൻ തീരത്ത് വീശിയടിച്ച ചുഴലിക്കാറ്റ് 77000 ത്തിൽ അധികം ആളുകളെ ബാധിച്ചു.
രാജ്യത്തെ വിമാനസർവിസുകളെ കാര്യമായി ബാധിച്ചു. കൂടാതെ മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകളും കെട്ടിടങ്ങളും തകരുകയും റോഡ് ഗതാഗതമുൾെപ്പടെ തടസ്സപ്പെടുകയും ചെയ്തു.
അമ്പലഗോഡയിൽ 4000പേരെ താൽകാലിക ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചതായി പൊലീസ് പറഞ്ഞു. ഒാഖി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്തുനിന്ന് 850 കിലോമീറ്റർ ദൂരെയായതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
