ദുരൂഹ സാഹചര്യത്തിൽ മരിച്ച വേശ്യാലയ ഉടമക്ക് അമേരിക്കൻ തെരഞ്ഞെടുപ്പിൽ ജയം
text_fieldsവാഷിങ്ടൺ: ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടെത്തിയ കുപ്രസിദ്ധ വേശ്യാലയ ഉടമയും റിയാലിറ്റി സ്റ്റാറുമായ ഡെന്നിസ് ഹോഫിന് അമേരിക്കയിലെ നെവാഡ സ്റ്റേറ്റ് തെരഞ്ഞെടുപ്പിൽ വമ്പൻ ജയം. സ്വന്തം ഉടമസ്ഥതയിലുള്ള വേശ്യാലയമായ ലവ് റാഞ്ചിലായിരുന്നു ഹോഫിെൻറ മൃതദേഹം കണ്ടെത്തിയത്.
റിപബ്ലിക്കൻ സ്ഥാനാർഥിയായ ഹോഫ് 69.02 ശതമാനം വോട്ടുകൾ നേടിയാണ് വിജയിച്ചത്. എതിർ സ്ഥാനാർഥിയും ഡെമോക്രാറ്റിക് പാർട്ടിക്കാരിയുമായ ലെസിയ റൊമനോവിനെയായിരുന്നു ഹോഫ് പരാജയപ്പെടുത്തിയത്. നെവാഡയിലെ തെക്കൻ നൈ കൗണ്ടിയിലെ സീറ്റിലായിരുന്നു ഹോഫിെൻറ ജയം. ഹോഫിന് പകരക്കാരനായി മറ്റൊരു റിപബ്ലിക്കൻ പ്രതിനിധി സ്ഥാനം ഏറ്റെടുക്കും.
പ്രശസ്ത അമേരിക്കൻ ചാനലായ എച്ച്.ബി.ഒയിലെ ‘കാഥൗസ്’ എന്ന റിയാലിറ്റി ഷോയിൽ മത്സരാർഥിയായിരുന്നു 72 കാരനായ ഹോഫ്. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിെൻറ ആരാധകനായ ഹോഫ് - ‘‘ദി ആർട്ട് ഒാഫ് പിമ്പ്’’ എന്ന തെൻറ ആത്മകഥയിൽ ‘‘ട്രംപ് ഒാഫ് പാറമ്പ്’’ (നെവാഡയിലെ ഒരു സ്ഥലമാണ് പാറമ്പ്) എന്നാണ് അയാളെ വിശേഷിപ്പിച്ചിരുന്നത്.
