Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാക്​ എഫ്​ 16...

പാക്​ എഫ്​ 16 വിമാനങ്ങൾക്ക്​ സാ​ങ്കേതിക സഹായം നൽകുമെന്ന്​ യു.എസ്​

text_fields
bookmark_border
f16-flights
cancel

വാഷിങ്​ടൺ: പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപുമായി പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ കൂടിക്കാഴ്​ച നടത്തിയതിന്​ പിന്നാലെ രാജ്യത്തിൻെറ എഫ്​-16 വിമാനങ്ങൾക്ക്​ സാ​ങ്കേതിക സഹായം നൽകുമെന്ന്​ യു.എസ്​. 125 മില്യൺ ഡോളറിൻെറ ഇടപാടിനാണ്​ അമേരിക്കൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകിയത്​.

ട്രംപിൻെറ നിർദേശപ്രകാരം 2018 ജനുവരി മുതൽ പാകിസ്​താന്​ നൽകിയിരുന്ന സുരക്ഷ പിൻവലിച്ചിരുന്നു. എന്നാൽ, സാ​ങ്കേതിക സഹായം നൽകണമെന്ന്​ പാകിസ്​താൻ ആവശ്യപ്പെട്ടതനുസരിച്ചാണ്​ ഇപ്പോഴത്തെ നടപടി​​.

പാകിസ്​താന്​ സുരക്ഷാ പിന്തുണ നൽകില്ലെന്ന മുൻ നയത്തിൽ മാറ്റമില്ല. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായാണ്​ എഫ്​-16 വിമാനങ്ങൾക്ക്​ സാ​ങ്കേതിക സഹായം നൽകാൻ തീരുമാനിച്ചതെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ ഡിപ്പാർട്ട്​മ​​​​െൻറ്​ വക്​താവ്​ പറഞ്ഞു.

Show Full Article
TAGS:imran khan us Donald Trump pakisthan world news 
News Summary - Days after Imran Khan’s visit, US approves sales-World news
Next Story