ന്യൂയോർക്കിൽ സ്ത്രീ മൂന്ന് ശിശുക്കളെ അടക്കം അഞ്ചുപേരെ കുത്തിപ്പരിക്കേൽപ്പിച്ചു
text_fieldsന്യൂയോർക്ക്: ന്യുയോർക്ക് സിറ്റിയിലെ ഡേ കെയർ സെൻറർ ജീവനക്കാരി മൂന്ന് കുട്ടികളെ കുത്തിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റ കുട്ടികൾ 13 ദിവസം, 22 ദിവസം, 33 ദിവസം പ്രായമുള്ളവരാണ്. കുട്ടികളെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സ്വന്തം കൈത്തണ്ടയിലും സ്ത്രീ മുറിവേൽപ്പിച്ചു.
കുത്തേറ്റ കുഞ്ഞുങ്ങളിൽ രണ്ടുപേർ പെൺകുട്ടികളും ഒന്ന് ആൺകുട്ടിയുമാണ്. ഇവരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. 52 കാരിയായ സ്ത്രീ 31 വയസുള്ള ഒരാളെയും മെറ്റാരു സ്ത്രീയെയും കുത്തി പരിക്കേൽപ്പിച്ചിട്ടുണ്ട്. പുരുഷൻ കുത്തേറ്റ കുട്ടികളിൽ ഒരാളുടെ പിതാവാണ്. ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് പൊലീസ് പറഞ്ഞു.
സംഭവസമയം ഒമ്പതു കുട്ടികളും രക്ഷിതാക്കളും സ്ഥലത്തുണ്ടായിരുന്നു. സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിനു പിന്നിലെ കാരണമന്തെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
