പുൽവാമ ഭീകരാക്രമണം; ഇന്ത്യ എന്തെങ്കിലും ചെയ്തേക്കും –ട്രംപ്
text_fieldsവാഷിങ്ടൺ: ഇന്ത്യയും പാകിസ്താനും തമ്മിൽ നിരവധി പ്രശ്നങ്ങളുണ്ടെന്നും ഇരുരാജ്യ ങ്ങളും തമ്മിലുള്ള ബന്ധം വളരെ മോശമായിക്കൊണ്ടിരിക്കയാണെന്നും യു.എസ് പ്രസിഡൻറ് ഡേ ാണൾഡ് ട്രംപ്. പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ മറുപടി നൽകാൻ സാധ്യതയുണ് ടെന്നും ട്രംപ് സൂചിപ്പിച്ചു. വൈസ് പ്രസിഡൻറ് ലിയു ഹിയുടെ നേതൃത്വത്തിലുള്ള ചൈനീസ് വ് യാപാര പ്രതിനിധി സംഘവുമായി ചർച്ച നടത്തിയശേഷം വൈറ്റ്ഹൗസിൽ മാധ്യമങ്ങളോട് പ്രതി കരിക്കുകയായിരുന്നു ട്രംപ്.
കശ്മീരിലെ സ്ഥിതിഗതികൾ രൂക്ഷമായിരിക്കുകയാണ്. 40 ലേറെ ജവാൻമാരെയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. അതിനാൽ, സ്വയംപ്രതിരോധത്തിെൻറ ഭാഗമായി ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് തനിക്ക് മനസ്സിലാകും. ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ യു.എസ് ഇടപെടും. മറ്റ് രാജ്യങ്ങളും അതിനു ശ്രമം നടത്തുകയാണ്. ഭീകരതയുടെ പേരിൽ നിരപരാധികൾ െകാല്ലപ്പെടുന്നതിനും അവസാനം വേണമെന്നും ട്രംപ് പറഞ്ഞു.
തെൻറ സർക്കാറിെൻറ കാലത്ത് പാകിസ്താനുമായി ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്നും യു.എസ് പ്രസിഡൻറ് അവകാശപ്പെട്ടു. പാകിസ്താനു നൽകിയിരുന്ന 130 കോടി ഡോളറിെൻറ സഹായം ഞങ്ങൾ റദ്ദാക്കി. എന്നാൽ, അതിനിടയിലും ഇരുരാജ്യങ്ങളുടെ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയിരുന്നു -ട്രംപ് ചൂണ്ടിക്കാട്ടി. പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ സ്വയം പ്രതിരോധിക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്ന് യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യ–പാക് സംഘർഷം പരിഹരിക്കണം -പാക് എം.പി രമേഷ് കുമാർ വങ്കവാനി
ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് ഉടലെടുത്ത സംഘർഷം പരിഹരിക്കാൻ ഇന്ത്യയും പാകിസ്താനും ശ്രദ്ധചെലുത്തണമെന്ന് പാകിസ്താനിലെ ഹിന്ദു എം.പി അഭ്യർഥിച്ചു. പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് അറിയിച്ച പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടി എം.പി രമേഷ് കുമാർ വങ്കവാനി ഇരുരാജ്യങ്ങളും കൈവിട്ട കളിയിലേക്ക് പോകില്ലെന്ന് പ്രതീക്ഷിക്കുന്നതായും അഭിപ്രായപ്പെട്ടു.
ഇരുരാജ്യങ്ങളും ഒന്നിച്ചുനിന്നാൽ കൂടുതൽ നേട്ടം ഇന്ത്യക്കാണ്. ശത്രുതവെടിഞ്ഞ് ഒന്നിച്ചുനിൽക്കാൻ ശ്രമിക്കണം. ശത്രുതാപരമായ സാഹചര്യം ഇംറാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും രമേഷ് കുമാർ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
