Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘എ​െൻറ ഡാഡി ലോകത്തെ...

‘എ​െൻറ ഡാഡി ലോകത്തെ മാറ്റിമറിച്ചു’ ഫ്ലോയിഡി​െൻറ മകളുടെ വാക്കുകൾ കണ്ണീരാകുന്നു -വിഡിയോ 

text_fields
bookmark_border
‘എ​െൻറ ഡാഡി ലോകത്തെ മാറ്റിമറിച്ചു’ ഫ്ലോയിഡി​െൻറ മകളുടെ വാക്കുകൾ കണ്ണീരാകുന്നു -വിഡിയോ 
cancel

ടൊറൊ​േൻറാ: ‘എ​​​െൻറ ഡാഡി ലോകത്തെ മാറ്റിമറിച്ചു’ ജോർജ്​ ​േഫ്ലായിഡി​​​െൻറ കൊലപാതകത്തെ തുടർന്ന്​ അമേരിക്കയിൽ നടക്കുന്ന പ്രതിഷേധത്തിനിടെ മകൾ ജിയന്നയുടെ വാക്കുകൾ കണ്ണീരും പ്രതീകവുമാകുന്നു. ബാസ്​കറ്റ്​ ബാൾ താരം സ്​റ്റീഫൻ ജാക്​സ​​​െൻറ തോളിൽ ഇരുന്നാണ്​ ജിയന്ന പ്രതിഷേധത്തിൽ പ​െങ്കടുക്കുന്നത്​. 

പ്രതിഷേധത്തിനിടെ ‘എ​​​െൻറ ഡാഡി ലോകത്തെ മാറ്റിമറിച്ചു’എന്ന ജിയന്നയുടെ വാക്കുകൾ സ്​റ്റീഫൻ ജാക്​സൺ സമൂഹമാധ്യമങ്ങളിൽ പങ്ക​ുവെക്കുകയായിരുന്നു. ‘നീ പറഞ്ഞത്​ ശരിയാണ്​ ജിജി. നി​​​െൻറ ഡാഡി ലോകത്തെ മാറ്റി മറിക്കുകയാണ്​’ എന്ന അടിക്കുറിപ്പോടെയാണ്​ സ്​റ്റീഫൻ ജാക്​സൻ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്​. ഫ്ലോയിഡി​​​െൻറ കൊലപാതകത്തെ തുടർന്ന്​ നടക്കുന്ന പ്രതിഷേധത്തിൽ മുൻനിരയിലുണ്ട് ഫ്ലോയിഡി​​​െൻറ ഉറ്റ സുഹൃത്ത്​ കൂടിയായ​ സ്​റ്റീഫൻ ജാക്​സൺ. 

ചൊവ്വാഴ്​ച മിനിയോപോളിസിൽ ജോർജ്​ ഫ്ലോയിഡി​​​െൻറ പങ്കാളി റോക്​സി വാഷിങ്​ടൺ വാർത്ത സമ്മേളനം നടത്തിയിരുന്നു. ‘ജോർജ്​ ​ഫ്ലോയിഡ്​ ആരെയും ദ്രോഹിക്കാത്ത നല്ല മനുഷ്യനും നല്ല പിതാവുമായിരുന്നു. ജോർജ്​ ​േഫ്ലായിഡിന്​ നീതി ലഭിക്കണം. അദ്ദേഹം ഞങ്ങളെ നന്നായി നോക്കി. പരിപാലിച്ചു. ഞങ്ങൾക്കായി എല്ലാം നൽകി. ഞങ്ങൾക്കുവേണ്ടി ജീവിച്ചു. മക​ൾ വളരുന്നത്​ കാണാതെയാണ്​ ഇപ്പോൾ വിടപറഞ്ഞത്​. ഒരു പ്രശ്​നം വന്നാൽ സഹായിക്കാൻ അവൾക്കിനി അച്ഛനില്ല’ - റോക്​സി വാഷിങ്​ടൺ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 

ആറുവയസുകാരിയായ മകൾ ജിയന്ന​ക്കൊപ്പമായിരുന്നു റോക്​സി വാർത്തസമ്മേളനത്തിൽ എത്തിയത്​. റോക്​സിക്കും ജിയന്നക്കുമൊപ്പം മുൻ എൻ.ബി.എ താരം കൂടിയായ സ്​റ്റീഫൻ ജാക്​സനും വാർത്തസമ്മേളനത്തിൽ പ​െങ്കടുത്തിരുന്നു. ജോർജ്​ ഫ്ലോയിഡിനും കുടുംബത്തിനും ​നീതി ലഭിക്കുന്നതുവരെ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. വാർത്തസമ്മേളനത്തിനുശേഷമാണ്​ സ്​റ്റീഫനും ഫ്ലോയിഡി​​​െൻറ കുടുംബവും പ്രതിഷേധ സമരത്തിൽ പ​െങ്കടുത്തത്​. ഹൂസ്​റ്റണിൽ അറുപതിനായിരത്തിലധികം പേർ പ​െങ്കടുത്ത റാലിയിൽ​ ​േ​ഫ്ലായിഡി​​​െൻറ കുടുംബത്തിലെ 16 പേരാണ്​ പ​െങ്കടുത്തത്​. 

മേയ്​ 25നാണ്​ ആ​േ​ഫ്രാ -അമേരിക്കൻ വംശജനായ ജോർജ്​ ഫ്ലോയിഡിനെ യു.എസ്​ പൊലീസ്​ കഴുത്തിൽ കാൽമുട്ട്​ അമർത്തി ശ്വാസം മുട്ടിച്ച്​ കൊലപ്പെടുത്തുന്നത്​. സംഭവത്തി​​​െൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ യു.എസ്​ ജനത പ്രതിഷേധവുമായി തെരുവിലിറങ്ങി. മിനിയാപോളിസിൽ തുടങ്ങിയ പ്രതിഷേധം രാജ്യം മുഴുവൻ പടർന്നുപിടിച്ചു. 

പ്രതിഷേധത്തെ അടിച്ചമർത്താൻ പൊലീസും ട്രംപ്​ ഭരണകൂടവും ഒര​ുപോലെ ശ്രമിച്ചു. രാജ്യത്ത്​ ലോസ്​ ആഞ്ചലസ്​, അറ്റ്​ലാൻറ, സീറ്റിൽ, മിനി​യാപോളിസ്​ എന്നിവിടങ്ങളിൽ കൂറ്റൻ പ്രതിഷേധ റാലികൾ അരങ്ങേറിയിരുന്നു. ഇതേ തുടർന്ന്​ പ്രതിഷേധം ശക്തമായ വാഷിങ്​ടണിൽ വീണ്ടും സൈന്യത്തെ വിന്യസിച്ചു. വർഷങ്ങളായി കറുത്ത വർഗക്കാർക്ക്​ നേരെയുള്ള പൊലീസി​​​െൻറ നിലപാടും ക്രൂരതകളുമാണ്​ പ്രതിഷേധം ശക്തമാകാൻ കാരണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsGeorge FloydBlacks lives mattersDaddy Changed the WorldGianna FloydStephen Jackson
News Summary - Daddy Changed the World Says George Floyds Daughter in touching video -World news
Next Story