കാസ്ട്രോയുഗത്തിന് അന്ത്യമാകുന്നു; ക്യൂബ ഇന്ന് ബൂത്തിൽ
text_fieldsഹവാന: ആറ് പതിറ്റാണ്ടു നീണ്ട കാസ്ട്രോയുഗത്തിന് അന്ത്യം കുറിച്ച് ക്യൂബ ബൂത്തിലേക്ക്. കാസ്ട്രോ കുടുംബത്തിനുപുറത്ത് പുതിയ പ്രസിഡൻറിനെ കണ്ടെത്താൻ രാജ്യത്തെ 80 ലക്ഷം വോട്ടർമാർ ഇന്ന് വോട്ട് രേഖപ്പെടുത്തും. 612 അംഗ ക്യൂബൻ ദേശീയ അസംബ്ലിയിലേക്കും പ്രാദേശിക അസംബ്ലിയിലേക്കും ഒരേസമയമാണ് വോെട്ടടുപ്പ്. ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ ചേർന്ന് ഏപ്രിലിൽ പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കും. പ്രസിഡൻറിനുപുറമെ ഫസ്റ്റ് വൈസ് പ്രസിഡൻറ്, അഞ്ച് വൈസ് പ്രസിഡൻറുമാർ, ഒരു സെക്രട്ടറി, 23 അംഗങ്ങൾ എന്നിവരടങ്ങിയ സ്റ്റേറ്റ് കൗൺസിലും ദേശീയ അസംബ്ലിയാണ് തെരഞ്ഞെടുക്കുക. നിലവിൽ വൈസ് പ്രസിഡൻറായ മിഗ്വൽ ഡയസ് കാനെലിനാണ് കൂടുതൽ സാധ്യത.
1959 മുതൽ നീണ്ടകാലം രാജ്യം ഭരിച്ച ഫിദൽ കാസ്ട്രോ 2008ൽ അധികാരമൊഴിഞ്ഞ ശേഷം ചുമതലയേറ്റ സഹോദരൻ റൗൾ കാസ്ട്രോ 2018 ൽ സ്ഥാനത്യാഗം നടത്തുമെന്ന് വാഗ്ദാനം നൽകിയിരുന്നു. ഇതേതുടർന്നാണ്, രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. പ്രസിഡൻറ് പദവി ഒഴിയുമെങ്കിലും കമ്യൂണിസ്റ്റ് പാർട്ടി മേധാവിയായും സൈന്യത്തിെൻറ അനൗദ്യോഗിക തലവനായും റൗൾ തുടരും. മക്കളായ അലിജാന്ദ്രോ, മരിയേല എന്നിവരും ഉയർന്നപദവികളിൽ തുടരുമെന്ന് സൂചനയുണ്ട്.
കമ്യൂണിസ്റ്റ് പാർട്ടി മാത്രമുള്ള ക്യൂബയിൽ പാർട്ടിക്കാരല്ലാത്തവർക്കും മത്സരിക്കാമെന്ന് വ്യവസ്ഥയുണ്ട്. പകുതിയിലേറെ അംഗങ്ങൾ വനിതകളായിരിക്കും -322 പേർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
