Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസി.പി.ഐ മാവോയിസ്റ്റിനെ...

സി.പി.ഐ മാവോയിസ്റ്റിനെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക

text_fields
bookmark_border
സി.പി.ഐ മാവോയിസ്റ്റിനെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക
cancel

വാഷിങ്ടൺ: കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിനെ ഭീകരപ്പട്ടികയിൽ അമേരിക്ക ഉൾപ്പെടുത്തി. ലോകത്തെ ഭീ കര സംഘടനകളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് സി.പി.ഐ മാവോയിസ്റ്റ്.

താലിബാൻ (അഫ്ഗാനിസ്ഥാൻ), ഐ.എസ്., അൽ-ശബാബ് (ആഫ്രിക്ക), ബോകോ ഹറം (ആഫ്രിക്ക), ഫിലിപ്പീൻ കമ്യൂണിസ്റ്റ് പാർട്ടി എന്നിവക്കു ശേഷമാണ് പട്ടികയിൽ സി.പി.ഐ മാവോയിസ്റ്റിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. 2018ൽ സി.പി.ഐ മാവോയിസ്റ്റ് 177 സംഭവങ്ങളിൽ 311 പേരെ കൊലപ്പെടുത്തിയതായി യു.എസ്. സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, തീവ്രവാദം ഗ്രസിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 57 ശതമാനം ഭീകര പ്രവർത്തനങ്ങളും നടന്നത് ജമ്മു-കശ്മീരിലാണെന്ന് യു.എസ്. സ്റ്റേറ്റ് ഡിപാർട്മെന്‍റ് വ്യക്തമാക്കുന്നു.

Show Full Article
TAGS:CPI Maoist Terrorism Report 2018 us state department world news malayalam news 
News Summary - cpi-maoist-6th-deadliest-terror-outfit-in-world-us-report-world news
Next Story