Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകത്ത്​ കോവിഡ്​...

ലോകത്ത്​ കോവിഡ്​ ബാധിതർ 14 ലക്ഷം കടന്നു; 82,019 മരണങ്ങൾ

text_fields
bookmark_border
ലോകത്ത്​ കോവിഡ്​ ബാധിതർ 14 ലക്ഷം കടന്നു; 82,019 മരണങ്ങൾ
cancel

ന്യൂയോര്‍ക്ക്: ലോകത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 1,430,516 ആയി. ഇതുവരെ 82,019 പേർ മരിച്ചതായാണ്​ ഒൗദ്യോഗിക കണക്ക്​. 301,828 പ േർക്ക്​ രോഗം ഭേദമായി. 1,046,669 ആളുകളാണ്​ ഇപ്പോൾ ചികിത്സയിലുള്ളത്​.

കോവിഡ്​ രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥ ാനത്തുള്ള അമേരിക്കയിൽ 24 മണിക്കൂറിനുള്ള 1,966 മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ യു.എസിലെ കോവിഡ്​ മരണം 12, 837 ആയി. കോവിഡ് മരണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടുചെയ്ത മൂന്നാമത്തെ രാജ്യമാണ് യു.എസ്​.

രാജ്യത്ത്​ 33,319 ആളുകൾക്കാണ്​ പുതിയതായി രോഗം സ്​ഥിരീകരിച്ച​ു. ഇവിടെ ആകെ രോഗികളുടെ എണ്ണം 400,323 ആയി ഉയർന്നു. വൈറസ് ബാധ ഏറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിച്ച ന്യൂയോര്‍ക്കില്‍ ഈ ആഴ്ച കൂടുതല്‍ മരണമുണ്ടാകുമെന്ന് ആരോഗ്യ കേന്ദ്രങ്ങളുടെ മുന്നറിയിപ്പുണ്ട്.

യു.എസില്‍ 90 ശതമാനത്തോളം പേരും വീടുകള്‍ക്കുള്ളില്‍ കഴിയുകയാണ്. രാജ്യത്തെ 50 സംസ്ഥാനങ്ങളില്‍ എട്ടെണ്ണമൊഴികെ മറ്റെല്ലായിടങ്ങളിലും പ്രാദേശിക ഭരണകൂടങ്ങള്‍ പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിട്ടുണ്ട്​.

പ്രധാന നഗരമായ ന്യൂജേഴ്​സിയിലും രോഗം പടർന്നുപിടിച്ച അവസ്ഥയാണ്​. മിഷിഗണിലും കാലിഫോണിയയിലും ലൂസിയാനയിലും 15000ത്തിലധികം രോഗികളുണ്ട്​. ഇവിടുത്തെ ആശുപത്രികളെല്ലാം നിറഞ്ഞ അവസ്ഥയിലാണ്​.

ലോക രാജ്യങ്ങളിൽ കോവിഡ്​ മരണസംഖ്യ ഏറ്റവും കൂടുതലുള്ള ഇറ്റലിയിലാണ്​. 17,127 പേരാണ്​ ഇതുവരെ ഇറ്റലിയിൽ മരിച്ചത്​. രണ്ടാം സ്ഥാനത്തുള്ള സ്​പെയിനിൽ 14,045 പേർക്ക്​ ജീവൻ നഷ്​ടമായി.

യു.എസിന്​ പിറകെ ഫ്രാൻസിലാണ്​ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ കോവിഡ്​ മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തത്​. ഇവിടെ 24 മണിക്കൂറിനുള്ളിൽ 1,417 പേർ മരിക്കുകയും 11,059 പേർക്ക്​ രോഗം ബാധിക്കുകയും ചെയ്​തു. 109,069 കോവിഡ്​ രോഗികളാണ്​ ഫ്രാൻസിലുള്ളത്​. ഇതുവരെ 10,328 പേർ മരിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usfranceworld newsCoronavirus#Covid19
News Summary - Covid119- World corona virus cases - World news
Next Story