കോവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷം കവിഞ്ഞു; മരണം 1.44 ലക്ഷം
text_fieldsവാഷിങ്ടൺ: ലോകത്താകെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 21 ലക്ഷം കവിഞ്ഞു. ഔദ്യോഗിക കണക്ക് പ്രകാരം 2,165,586 പേർക്ക ് വൈറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച 144,341 പേർക്ക് ജീവൻ നഷ്ടമായി. ഇതുവരെ 546,269 രോഗികൾക്ക് അസുഖം പൂർണമായും ഭേദമായി.
ഏറ്റവും കൂടുതൽ രോഗബാധിതരും മരണവും റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാണ്. അമേരിക്കയിൽ 668,174 പേ ർക്ക് രോഗം സ്ഥിരീകരിക്കുകയും 33,931 പേർ മരിക്കുകയും ചെയ്തു. 168,941 പേർക്ക് രോഗം സ്ഥിരീകരിച്ച ഇറ്റലിയിൽ മരണം 22,170 ആയി.
സ്പെയ്നിൽ 182,816 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 19,130 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ഫ്രാൻസിൽ മരണസംഖ്യ 17,920 ആയി ഉയർന്നു. ബ്രിട്ടണിൽ 13,729 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്നത് ലോകാരോഗ്യ സംഘടനയെ ഉൾപ്പെടെ ആശങ്കയിലാക്കുന്നുണ്ട്. ബംഗ്ലാദേശിലും ആഫ്രിക്കൻ രാജ്യങ്ങളിലും രോഗം വർധിക്കാനാണ് സാധ്യതയെന്നാണ് നിഗമനം.
അതേസമയം, ചൈന, ജർമ്മനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധവുണ്ടായി എന്നത് ആശ്വാസം പകരുന്നുണ്ട്. ചൈനയിൽ ഇതുവരെ 77,892 പേരാണ് രോഗമുക്തരായത്.