Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​: യു.എസിൽ മരണം...

കോവിഡ്​: യു.എസിൽ മരണം 3000 കടന്നു; ഇറ്റലിയിൽ പതാക താഴ്​ത്തിക്കെട്ടി

text_fields
bookmark_border
കോവിഡ്​: യു.എസിൽ മരണം 3000 കടന്നു; ഇറ്റലിയിൽ പതാക താഴ്​ത്തിക്കെട്ടി
cancel
camera_alt???????? ????????? ???????????????? ??????? ????????????? ??????????? ???????? ???????????????

വാഷിങ്​ടൺ: കോവിഡിനെ പ്രതിരോധിക്കാൻ കടുത്ത നടപടികളിലേക്കു നീങ്ങുന്ന യു.എസിൽ വൈറസ്​ മൂലം മരിച്ചവരുടെ എണ്ണം 30 00 കടന്നു. യു.എസിലെ നാലിൽ മൂന്നുപേരും ലോക്​ഡൗണിലാണ്​. ​േമരിലാൻഡ്​, വെർജീനിയ, അരിസോണ, ടെന്നസി സ്​റ്റേറ്റുകളിലെ ജനങ്ങളോട്​ പുറത്തിറങ്ങരുതെന്ന്​ നിർദേശമുണ്ട്​.

മിക്കയിടങ്ങളിലും കോവിഡ്​ പരിശോധന കിറ്റ്​​ കിട്ടാനില് ല. സ്​റ്റേറ്റ്​ ഗവർണർമാരുമായി നടത്തിയ വിഡിയോ സമ്മേളനത്തിൽ രാജ്യത്ത്​ കോവിഡ്​ കിറ്റുകൾക്ക്​ ക്ഷാമമില്ലെന്നാണ്​ യു.എസ്​ പ്രസിഡൻറ്​ അറിയിച്ചത്. ഗവർണർമാരിൽ ഭൂരിഭാഗവും ട്രംപി​​െൻറ അഭിപ്രായത്തോട്​ വിയോജിച്ചു.

കോവിഡിനെ ചെറുക്കാൻ യു.എസ്​സജ്ജമാണെന്നും ആശുപത്രികളിൽ വ​െൻറിലേറ്ററുകൾപോലുള്ള അടിയന്തര മെഡിക്കൽ ഉപകരണങ്ങൾക്ക്​ ക്ഷാമമില്ലെന്നും നേരത്തേ ട്രംപ്​ പ്രസ്​താവിച്ചിരുന്നു. ഇത്തരം അവശ്യ മെഡിക്കൽ ഉപകരണങ്ങൾ ഗവർണർമാർ പൂഴ്​ത്തിവെച്ച്​ ക്ഷാമമുണ്ടെന്ന്​ പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ചു.

യു.എസിൽ ഇതുവരെയായി 1,63,000 പേരിലാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ന്യൂയോർക്കിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ​. സർക്കാറി​​െൻറ ലോക്​ഡൗൺ നിർദേശം ലംഘിച്ച്​ പുറത്തിറങ്ങിനടക്കുന്നവരുമുണ്ട്​. ആയിരത്തിലേറെ ആളുകളാണ്​ ന്യൂയോർക്കിൽ കോവിഡ്​ മൂലം മരിച്ചത്​. മറ്റ്​ സ്​റ്റേറ്റുകളിലുള്ള ആരോഗ്യപ്രവർത്തകരുടെ സഹായം ആവശ്യപ്പെട്ടിരിക്കയാണ്​ ഗവർണർ ആൻഡ്ര്യൂ കുവോമോ.

ഇറ്റലിയിൽ രണ്ടാഴ്​ചക്കിടെ ആദ്യമായി ഏറ്റവും കുറച്ച്​ കേസുകളാണ്​ കഴിഞ്ഞ ദിവസം റിപ്പോർട്ട്​ ചെയ്​തത്​. മരണസംഖ്യ 11,591 ആണ്​. ലോക്​ഡൗൺ ഏപ്രിൽ 12 വരെ നീട്ടിയിട്ടു
ണ്ട്​. മരിച്ചവരുടെ സ്​മരണ പുതുക്കി ദു:ഖസൂചകമായി പതാക പകുതി താഴ്​ത്തിക്കെട്ടി ഇറ്റാലിയൻ ജനത ഒരു നിമിഷം മൗനമാചരിച്ചു. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഇറ്റലിയിൽ ഇത്രയും പേർ മരിക്കുന്നത്​ ആദ്യമായാണ്​.

ഇറാനിൽ 141 മരണം കൂടി മൊത്തം 2898ആയി.സ്​പെയിനിൽ 24 മണിക്കൂറിനിടെ 849 മരണം കൂടി സ്​ഥിരീകരിച്ചു. ഫ്രാൻസിൽ 24 മണിക്കൂറിനിടെ 418 പേർ കൂടി മരിച്ചു. ആകെ മരണം 3024. കോവിഡ്​ സംബന്ധിച്ച്​ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ റഷ്യയിൽ അഞ്ചു വർഷം തടവ്​ എന്ന്​ ഉത്തരവിറക്കി.
ചൈനയുടെ വളർച്ച പകുതിയായി കുറയുമെന്ന്​ ​ലോകബാങ്ക്​ വൃത്തങ്ങൾ വ്യക്​തമാക്കി. കോവിഡിൽ തകർന്ന മാധ്യമങ്ങൾക്ക്​ ഫേസ്​ബുക്കി​​െൻറ 10 കോടി ഡോളർ സഹായം
നൽകും.

അടുത്ത 30 ദിവസം നിർണായകം –ട്രംപ്​

കോവിഡിനെതിരായ പോരാട്ടത്തിൽ അടുത്ത 30 ദിവസം അമേരിക്കൻ ജനതക്ക്​ നിർണായകമാണെന്ന്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. യു.എസിൽ സാമൂഹിക അകലം പാലിക്കലും സമ്പർക്കവിലക്കും ഏപ്രിൽ 30 വരെ നീട്ടിയതിനു പിന്നാലെയാണ്​ ട്രംപി​​െൻറ പ്രഖ്യാപനം.

ആശുപത്രികൾ, കൺ​െവൻഷൻ സ​െൻററുകൾ, പാർക്കുകൾ എന്നിവിടങ്ങളിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്​.

ഡെമോക്രാറ്റിക്​ കോൺഗ്രസ്​ സ്​ഥാനാർഥിക്ക്​ കോവിഡ്​
മുൻ പ്രസിഡൻറ്​ ബറാക്​ ഒബാമയുടെ തെരഞ്ഞെടുപ്പു പ്രചാരണാംഗവും ഡെമോക്രാറ്റിക്​ കോൺ​ഗ്രസ്​ സ്​ഥാനാർഥിയുമായ ഇന്ത്യൻ വംശജൻ സൂരജ്​ പ​ട്ടേലിന്​ കോവിഡ്​ സ്​ഥിരീകരിച്ചു.

ന്യൂയോർക്​ 12 ഡിസ്​ട്രിക്​ടിൽനിന്നാണ്​ സൂരജ്​ കോൺഗ്രസ്​ സ്​ഥാനാർഥിയാകാൻ മത്സരിക്കുന്നത്​. കടുത്ത പനിയും ശ്വാസതടസ്സവുമനുഭവപ്പെട്ട ഇദ്ദേഹത്തെ പരിശോധനക്ക്​ വിധേയനാക്കുകയായിരുന്നു.

ഇന്ത്യയിൽ കുടുങ്ങിയ യു.എസ്​ പൗരന്മാരെ നാട്ടിലെത്തിക്കും

സർക്കാറുമായി സഹകരിച്ച്​ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ യു.എസിലെത്തിക്കാൻ ട്രംപ്​ ഭരണകൂടം. കോവിഡിനെ പ്രതിരോധിക്കാൻ മോദി സർക്കാർ 21 ദിവസത്തെ ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെയാണ്​ അമേരിക്കൻ പൗരന്മാർ ഇന്ത്യയിൽ കുടുങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usspainitaly
News Summary - covid world updates
Next Story