കോവിഡ് ഭീതിയൊഴിയാതെ അമേരിക്ക, ഇറ്റലി, സ്പെയിൻ; ഇറ്റലിയിൽ മരണം 15,887
text_fieldsന്യൂയോർക്: കോവിഡ് 19 ബാധിച്ച് ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 15000 കടന്നു. 24 മണിക്കൂറിൽ മരിച്ചത് 525 പേരാണ്. സമീപകാ ലത്തെ ഇറ്റലിയിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണ നിരക്കാണിത്. അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 913 പേർ മരിച്ചു. അമേര ിക്കയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 9,365 പേർ. സ്‌പെയിനിൽ 471 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മരണം 12,418 ആയി.
കൊറോണ ബാധിതരുടെ എണ്ണത്തിൽ ഇറ്റലിയെ മറികടന്ന സ്‌പെയിനിൽ 130,759 രോഗികൾ ആയി. അതേസമയം അമേരിക്കയിൽ പുതിയ 17,305 കേസുകളടക്കം 3.28 ലക്ഷം കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിലവിൽ ലോകത്തെ കൊറോണ ഹോട്സ്പോട്ടായി മാറിയ അമേരിക്ക ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്.
പുതുതായി 621 കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കപ്പെട്ട ബ്രിട്ടനിൽ ആകെ മരണ സംഖ്യ 4,934 ആയി. പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടക്കം വൈറസ് ബാധയേറ്റ് െഎസൊലേഷനിൽ കഴിയുന്ന യു.കെയിൽ നിലവിൽ വലിയ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. 164 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ബെൽജിയം, 151 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഇറാൻ, നെതർലാൻഡ്സ് (115), ജർമനി(106) തുർക്കി (73) തുടങ്ങിയ രാജ്യങ്ങളും കോവിഡ് പ്രതിസന്ധിയെ മറികടക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്.
ലോകത്ത് നിലവിൽ 68,287 കോവിഡ് മരണങ്ങളാണ് സംഭവിച്ചിരിക്കുന്നത്. 12.5 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 2.56 ലക്ഷം ആളുകൾ രോഗമുക്തി നേടി ആശുപത്രി വിട്ടു.