ലോകത്ത് കോവിഡ് മരണം 3.13 ലക്ഷം കവിഞ്ഞു
text_fieldsന്യൂയോർക്: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,720,476 ആയി. മരണം 313,221ഉം. 1,811,675 പേർ രോഗമുക്തരായി. യു.എസിൽ കോവിഡ് രോഗികളുടെ എണ്ണം ശമനമില്ലാതെ പെരുകുകയാണ്. 1,507,773 പേർക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്. മരിച്ചവരുടെ എണ്ണം 90,113 ആയി.
കോവിഡ് മരണനിരക്കിൽ ബ്രിട്ടനാണ് തൊട്ടുപിന്നിൽ. 24 മണിക്കൂറിനിടെ ബ്രിട്ടനിൽ 468 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ആകെ മരണം 34,466 ആയി. രോഗബാധിതരുടെ എണ്ണത്തിൽ ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീൽ ഇറ്റലിയെ മറികടന്നു. ഒറ്റദിവസം 14,919 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 816 പേർ മരണപ്പെടുകയും ചെയ്തു.
പ്രസിഡൻറ് ജയ്ർ ബൊൽസൊനാരോയുടെ തലതിരിഞ്ഞ നയങ്ങളാണ് സ്ഥിതിഗതികൾ വഷളാക്കിയതെന്നാണ് ആരോപണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രസിഡൻറിെൻറ നയങ്ങളിൽ പ്രതിഷേധിച്ച് രണ്ടാമത്തെ ആരോഗ്യമന്ത്രിയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതോടെ ആകെ മരണം 15,633 ആയി. രോഗബാധിതരുടെ എണ്ണം 233,142 ഉം.
സ്പെയിനിൽ 276,505 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 27,563 ആളുകൾ മരിക്കുകയും ചെയ്തു. ഇറ്റലിയിൽ 224,760 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 31,763 പേർ മരണപ്പെടുകയും ചെയ്തു. റഷ്യ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
