Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ സ്​ഥിതി...

യു.എസിൽ സ്​ഥിതി രൂക്ഷം; സ്​പെയിനിൽ കേസുകൾ കുറയുന്നു

text_fields
bookmark_border
kovid-19-america
cancel

ന്യൂയോർക്​: ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കോവിഡ്​ രോഗികൾ യു.എസിൽ. മരണസംഖ്യയും കുതിച്ചുയരുകയാണ്​. 24 മണിക് കൂറിനിടെ 1480 പേരാണ്​ മരണത്തിനു കീഴടങ്ങിയത്​. ഇതോടെ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 7328 ആയി. മഹാമാരി പടർന്നു പിടിച്ചശേഷം ആദ്യമായാണ്​ ഒരു രാജ്യത്ത്​ 24 മണിക്കൂറിനിടെ ഇത്രയേറെ മരിക്കുന്നത്​. മൂന്നുലക്ഷത്തോളം ആളുകൾക്ക്​ രോഗബാധയുണ്ട്​. രോഗം പടർന്നതോടെ രാജ്യത്ത്​ മാസ്​ക്കിനും ക്ഷാമം നേരിടുകയാണ്​. ചൈനയിൽനിന്ന്​ യു.എസിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും മാസ്​ക്​ ഇറക്കുമതി ചെയ്​തിരുന്നു.

അതിനിടെ രണ്ടുലക്ഷത്തോളം മാസ്​കുകൾ യു.എസ ്​ കൊള്ളയടിച്ചുവെന്ന ആരോപണവുമായി ജർമനി രംഗത്തുവന്നു. മാസ്​കുകളും മെഡിക്കൽ ഉപകരണങ്ങളും വൻതോതിൽ സംഭരിക്കാനും യു.എസ്​ ശ്രമിക്കുന്നുണ്ട്​.
യു.എസിൽ ന്യൂയോർക്കിലാണ്​ ഏറ്റവും കൂടുതൽ പേർ മരിച്ചത്​. ഒറ്റ ദിവസം 562 പേരാണ്​ ഇവിടെ മരണത്തിന്​ കീഴടങ്ങിയത്​. ഓരോ രണ്ടരമിനിറ്റിലും ഒരാൾ വീതം മരിക്കുന്നതായി ഗവർണർ ആൻഡ്ര്യൂ കൂമോ അറിയിച്ചു. ആയിരങ്ങൾ ഇനിയും മരണപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ന്യൂയോർക്കിലെ​ മോർച്ചറികൾ നിറഞ്ഞിരിക്കയാണ്​. വൈറസ്​ ബാധിതരുടെ എണ്ണത്തിലും ന്യ​ൂയോർക്​ തന്നെയാണ്​ മുന്നിൽ. ലക്ഷം പേർക്കാണ്​ രോഗബാധയുള്ളത്​. ആകെ മരണം 3218 ആയി.

മരണനിരക്കിൽ ന്യൂജഴ്​സിയാണ്​ രണ്ടാമത്​. ന്യൂജഴ്​സിയിൽ മരിച്ചവരോടുള്ള ആദരസൂചകമായി പതാക താഴ്​ത്തിക്കെട്ടാൺ ഗവർണർ ഫിലിപ്പ്​ ഡി മർഫി നിർദേശിച്ചു. ഇറ്റലിയിൽ 766 പേരാണ്​ വെള്ളിയാഴ്​ച മരിച്ചത്​. ഇവിടെ ആകെ മരണം 14,681 ആയി. സ്​പെയിനിൽ 24 മണിക്കൂറിനിടെ 850 പേർ കൂടി മരിച്ചു. 11198 ആണ്​ ആകെ മരണം. ഫ്രാൻസിൽ 24 മണിക്കൂറിനിടെ 1120 പേർ മരിച്ചതായാണ്​ റിപ്പോർട്ട്​. ആകെ മരണം 6507 ആയി. ബ്രിട്ടനിൽ മരണസംഖ്യ 3605 ആയി. വെള്ളിയാഴ്​ച 684 പേരാണ്​ മരിച്ചത്​. രണ്ടു നഴ്​സുമാരും കോവിഡ്​ ബാധിച്ച്​ മരിച്ചു. ഫോക്​ലൻഡ്​ ദ്വീപിലും ആദ്യമായി കോവിഡ്​ കേസ്​ സ്​ഥിരീകരിച്ചു.

രണ്ടുദിവസമായി രാജ്യത്ത് കോവിഡ്​ മരണം കുറഞ്ഞുവരുന്നതായ ശുഭവാർത്ത പങ്കുവെച്ച്​ സ്​പെയിൻ. വ്യാഴാഴ്​ച 950 പേർ മരിച്ചതായാണ്​ റിപ്പോർട്ട്​. അതിനുശേഷം മരണസംഖ്യ കുറവാണെന്നാണ്​ അധികൃതർ പറയുന്നത്​. പുതുതായി റിപ്പോർട്ട്​ ചെയ്യുന്ന കേസുകളും കുറവുണ്ട്​. കോവിഡ്​ വ്യാപനം തടയാൻ തുർക്കിയിൽ 20 വയസ്സിനു​ താഴെയുള്ളവർക്ക്​ കർഫ്യൂ ഏർപ്പെടുത്തി. വെള്ളിയാഴ്​ച അർധരാത്രി മുതൽ കർഫ്യൂ പ്രാബല്യത്തിലാണ്​.
ഇസ്​തംബൂൾ, അങ്കാറ ഉൾപ്പെടെ 31 നഗരാതിർത്തികൾ അടച്ചിടാനും തീരുമാനിച്ചു.

15 ദിവസത്തേക്ക്​ ഈ നഗരങ്ങളിൽ നിന്ന്​ അകത്തേക്കും പുറത്തേക്കും വാഹനങ്ങൾ കടത്തിവിടില്ല. തിരക്കേറിയ സ്​ഥലങ്ങളിൽ മാസ്​ക്​ ഉപയോഗവും നിർബന്ധമാക്കി. തുർക്കിയിൽ 425 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 20,921പേർക്ക്​ രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​. ഫലസ്​തീനിൽ 22 പേർക്കും ഇസ്രായേലിൽ 571 പേരിലും കോവിഡ്​ സ്​ഥിരീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spainusa
News Summary - covid very bad condition in usa
Next Story