കൊറോണയിൽ കുരുങ്ങിയത് നിരവധി പ്രമുഖർ
text_fieldsസിഡ്നി/റിയോ ഡി ജനീറോ/ഓട്ടവ: കോവിഡ് വൈറസ് ബാധ കുടുങ്ങിയവരിൽ ലോകനേതാക്കളും. ആസ്ട്രേലിയൻ ആഭ്യന് തര മന്ത്രി പീറ്റർ ഡട്ടന് കോവിഡ്-19 സ്ഥിരീകരിച്ചു. ഡട്ടൻ തന്നെയാണ് ട്വിറ്ററിലൂടെ ഇക് കാര്യം അറിയിച്ചത്. ‘‘രാവിലെ ഉറക്കമുണർന്നപ്പോൾ ചെറിയ പനിയും തൊണ്ടവേദനയുമുണ്ടാ യിരുന്നു. ഉടൻ ക്യൂൻസ്ലാൻഡ് ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുകയും പരിശോധനയിൽ കേ ാവിഡ് -19 ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു’’-ഡട്ടൻ കുറിച്ചു. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്, മകൾ ഇവാൻക, അറ്റോണി ജനറൽ വില്യം ബാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അദ്ദേഹം തിരിച്ചെത്തിയത്.
മാർച്ച് അഞ്ചിനാണ് പീറ്റർ ഡട്ടൻ അഞ്ച് രാജ്യങ്ങളിലെ സുരക്ഷ സമ്മേളനത്തിൽ പെങ്കടുക്കാൻ യു.എസിലെത്തിയത്. അതേസമയം, ആഭ്യന്തര മന്ത്രിക്ക് കോവിഡ് -19 സ്ഥിരീകരിച്ചെങ്കിലും ആസ്ട്രേലിയൻ പ്രധാനമന്ത്രിയും മന്ത്രിമാരും ഐസൊലേഷനിലേക്ക് പോകേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിെൻറ ആദ്യഘട്ട വിലയിരുത്തൽ. കോവിഡ് -19 തടയാനായി ആസ്ട്രേലിയയിൽ ആൾക്കൂട്ടത്തിന് നിരോധനമേർപ്പെടുത്തി പ്രധാനമന്ത്രി ഉത്തരവിറക്കിയിരുന്നു. വൈറസ് ബാധിതരുടെ എണ്ണം 200ലേക്ക് എത്തിയതോടെ ആസ്ട്രേലിയയിൽ കനത്ത ജാഗ്രത തുടരുകയാണ്. നിലവിൽ മൂന്നുപേരാണ് മരിച്ചത്.
ബ്രസീൽ പ്രസിഡൻറ് ജയ്ർ ബൊൽസൊനാരോക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.എസ് പര്യടനം കഴിഞ്ഞതിനു പിന്നാലെയാണ് ബൊൽസൊനാരോക്ക് വൈറസ് ബാധിച്ചതിെൻറ ലക്ഷണങ്ങൾകണ്ടത്. ഇദ്ദേഹത്തിെൻറ പ്രസ് സെക്രട്ടറിക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. മകൻ എഡ്വേർഡോ ബൊൽസൊനാരോയും യു.എസ് പര്യടനസംഘത്തിലുണ്ടായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ബൊൽസൊനാരോ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനൊപ്പം ഭക്ഷണം കഴിക്കുന്നതിെൻറ വിഡിയോയും പ്രചരിക്കുന്നുണ്ട്. തനിക്കൊട്ടും ആശങ്ക തോന്നുന്നില്ലെന്നായിരുന്നു വാർത്തയറിഞ്ഞ ട്രംപിെൻറ പ്രതികരണം.
റുമേനിയൻ ഇടക്കാല പ്രധാനമന്ത്രി ലുഡോവിക് ഒർബൻ 14 ദിവസത്തെ നിരീക്ഷണത്തിലാണ്. പാർട്ടി നേതാക്കളിലൊരാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. റുമേനിയയിൽ 73പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്കൂളുകളും മ്യൂസിയങ്ങളുമെല്ലാം അടഞ്ഞുകിടക്കുകയാണ്.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗറിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവർ ഐസൊലേഷനിലാണ്. ഭാര്യക്ക് വൈറസ് ബാധിച്ചതിെൻറ ലക്ഷണങ്ങൾ കണ്ടത് മുതൽ ട്രൂഡോയും മറ്റുള്ളവരിൽനിന്ന് അകന്നു നിൽക്കുകയാണ്. സോഫി ലണ്ടനിൽനിന്ന് മടങ്ങിയെത്തിയ ശേഷം ബുധനാഴ്ച രാത്രി ചെറിയ പനി അനുഭവപ്പെട്ടിരുന്നു. ഉടൻ ട്രൂഡോയും ഭാര്യയും പൊതുസമ്പർക്കം ഒഴിവാക്കുകയും സ്രവങ്ങൾ പരിശോധനക്ക് നൽകുകയും ചെയ്തു. ട്രൂഡോക്ക് വൈറസ് ബാധ കണ്ടെത്തിയിട്ടില്ല. നേരിട്ടുള്ള പൊതുസമ്പർക്കം ഒഴിവാക്കിയിട്ടുണ്ടെങ്കിലും ടെലിഫോൺ, ഇൻറർനെറ്റ് എന്നിവ ഉപയോഗിച്ച് ജസ്റ്റിൻ ട്രൂഡോ ഒാഫിസ് ബന്ധം നിലനിർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
