അമേരിക്കയിൽ കോവിഡ് രോഗിയില്‍ ഇരട്ട ശ്വാസകോശം വെച്ചുപിടിപ്പിച്ച് ഇന്ത്യന്‍ ഡോക്ടര്‍
text_fieldsഷിക്കാഗോ: കോവിഡ് ബാധിച്ച് രണ്ട് മാസത്തോളം വെൻറിലേറ്ററില്‍ കഴിഞ്ഞ യുവതിയുടെ ഇരട്ട ശ്വാസകോശം മാറ്റി പുതിയത് വെച്ചുപിടിപ്പിച്ചു. ഇന്ത്യന്‍ ഡോക്ടറായ അന്‍കിത് ഭരതിെൻറ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഷിക്കാഗോ നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിനാണ് ശസ്ത്രക്രിയ സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
നോര്‍ത്ത് വെസ്റ്റേണ്‍ മെമ്മോറിയല്‍ ആശുപത്രിയിൽ ഡോ. ഭരതിെൻറ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീം പത്തു മണിക്കൂര്‍ കൊണ്ടാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. ഇവരുടെ കിഡ്നി, ലിവര്‍ തുടങ്ങിയ അവയവങ്ങള്‍ തകരാറായതിനെ തുടര്‍ന്നാണ് അടിയന്തര ശസ്ത്രക്രിയക്ക് ഡോക്ടര്‍മാര്‍ തയാറായത്.
ശ്വാസകോശം മാറ്റിവവെക്കുക എന്നത് സാധാരണ ശസ്ത്രക്രിയയാണെങ്കിലും കോവിഡ് രോഗിയില്‍ ഇത്തരത്തിലുള്ള വിജയകരമായ ശസ്ത്രക്രിയ അപൂർവമാണ്. ഇവർ കുറച്ചുദിവസം കൂടെ വെൻറിലേറ്ററില്‍ കിടക്കേണ്ടി വരുമെങ്കിലും പൂർണ ആരോഗ്യത്തോടെ വീട്ടിലേക്ക് പോകാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ വിശ്വാസം.
