അമേരിക്കയിൽ ജൂലൈ അവസാനത്തോടെ മരണസംഖ്യ 81000 ആകുമെന്ന്
text_fieldsവാഷിങ്ടൺ: ജൂലൈ അവസാനത്തോടെ യു.എസിലെ കോവിഡ് മരണസംഖ്യ 81000 ആകുമെന്നു വാഷിങ്ടൺ സർവകലാശാലയുടെ പഠന റിപ്പോർട്ട്. ഏപ്രിൽ അവസാനത്തോടെ ആശുപത്രികളിൽ വെൻറിലേറ്ററുകൾക്കും ഇൻറൻസീവ് കെയർ യൂനിറ്റ് കിടക്കകൾക്കും ക്ഷാമം നേരിടും. ലോക്ഡൗൺ ഫലപ്രദമായി തുടരുകയാണെങ്കിൽ വേനൽക്കാലത്തോടെ വൈറസ് വ്യാപനത്തിെൻറ തോത് കുറക്കാനാകുമെന്നും സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.
തൊഴിലില്ലായ്മ പെരുകി
കോവിഡ് ഭീതിയിൽ മിക്ക സ്ഥാപനങ്ങളും വ്യവസായ ശാലകളും കടകളും അടച്ചിട്ടതോടെ യു.എസിൽ തൊഴിൽ രഹിതരുടെ എണ്ണം പെരുകി. ഒരാഴ്ച കൊണ്ട് തൊഴിലില്ലാത്തവർക്കു നൽകുന്ന ആനുകൂല്യങ്ങൾക്ക് അപേക്ഷ നൽകിയത് മൂന്നുകോടി ആളുകളാണ്. വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച ന്യൂയോർക്കിൽ അഞ്ചുലക്ഷം പേർ തൊഴിൽ രഹിതരായി.