യു.എസിൽ കോവിഡ് മരണം അരലക്ഷം കടന്നു
text_fieldsവാഷിങ്ടൺ: യു.എസിൽ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 50,243 ആയി. രാജ്യത്ത് 8,86,709 ആളുകൾ കോവിഡിെൻറ പിടിയിലാണ് . കോവിഡ് ഏറ്റവും കൂടുതൽ നാശംവിതച്ചത് യു.എസിലാണ്.
മതിയായ കോവിഡ് നിർണയ സൗകര്യമില്ലാത്തതും ജനങ്ങളെ വലക്കുന്നുണ്ട്. അതുണ്ടായിരുന്നേൽ കോവിഡ് ബാധിതരുടെ എണ്ണം ഇതിലേറെ വർധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മരണനിരക്ക് കുതിക്കുേമ്പാഴും ടെക്സാസ്, ജോർജിയ പോലുള്ള സംസ്ഥാനങ്ങൾ ലോക്ഡൗൺ അവസാനിപ്പിച്ച് ബിസിനസ് സ്ഥാപനങ്ങൾ തുറക്കാനുള്ള ഒരുക്കത്തിലാണ്.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2,725,344 ആയി. 1,91,055 ആണ് ആകെ മരണം. 7,45,818 പേർ രോഗമുക്തി നേടി. ഇറ്റലിയിൽ മരണം 25,549 ആയി. മരണനിരക്കിൽ മൂന്നാമതുള്ള സ്പെയിനിൽ 22,157 ജീവനുകൾ ആണ് കോവിഡിൽ പൊലിഞ്ഞത്. ഫ്രാൻസ് (21,856), ബ്രിട്ടൻ (18,738 ) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ. വൈറസിെൻറ പ്രഭവ കേന്ദ്രമായ ചൈനയിൽ 4,632 പേർ മരിച്ചു.