Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകത്ത്​ കോവിഡ്​...

ലോകത്ത്​ കോവിഡ്​ ബാധിതർ അരക്കോടിയിലേക്ക്​

text_fields
bookmark_border
ലോകത്ത്​ കോവിഡ്​ ബാധിതർ അരക്കോടിയിലേക്ക്​
cancel

വാഷിങ്​ടൺ: ലോകത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം അരക്കോടിയിലേക്കെത്തുന്നു. ഇതുവരെ 49,86,406 പേർക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. ഇതിൽ 19,58,525 പേർ രോഗമുക്തരായപ്പോൾ 3,24,911 പേർ മരണത്തിനു കീ​ഴടങ്ങി. 27,02,970 പേർ ചികിത്സയിലാണ്​.

യു.എസിലാണ്​ കോവിഡ്​ രൂക്ഷമായി ബാധിച്ചത്​. 15,70,583 പേർക്കാണ്​ ഇവിടെ കോവിഡ്​ ബാധ സ്ഥിരീകരിച്ചത്​. 93,533 ​പേർ രോഗബാധ മൂലം മരിച്ചു. 3,61,180 പേർ രോഗമുക്തി നേടി. നിലവിൽ 11,15,870​ പേർ ചികിത്സയിലാണ്​.

യു.എസിനു പിന്നാലെ റഷ്യയിലും കോവിഡ്​ വളരെ മോശമായാണ്​ ബാധിച്ചത്​. 2,99,941 പേർക്കാണ്​ റഷ്യയിൽ കോവിഡ്​ ബാധിച്ചത്​. 76,130 പേർ രോഗമുക്തരായി. 2,837 പേർ മരണത്തിനു കീഴടങ്ങി.  2,20,974 പേർ ചികിത്സയിലാണ്​.

സ്​പെയിനിൽ 2,78,803 പേരാണ്​ രോഗബാധിതരായത്​. ഇതിൽ 27,778 പേർ മരിച്ചു. 1,96,958 പേർക്ക്​ രോഗം ഭേദമായി. 54,067 പേർ ചികിത്സയിൽ തുടരുകയാണ്​.

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  5,611 പേർക്കാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. ഇന്ത്യയിൽ ആദ്യമായാണ്​ ഒരു ദിവസം കൊണ്ട്​ ഇത്രയധികം പേർക്ക്​ രോഗം സ്ഥിരീകരിക്കുന്നത്. 140 പേർ മരിക്കുകയും ചെയ്​തു.​ 

രാജ്യത്ത്​ 1,06,475 പേർക്ക് ഇതുവരെ​ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്​. 42,309 പേർ രോഗമുക്തരായി. 3,302 പേർ മരിച്ചു. 60,864 പേർ ചികിത്സയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newscorona viruscovid 19
News Summary - covid cases; half crore in the world -world news
Next Story