Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2020 12:53 AM GMT Updated On
date_range 19 April 2020 2:39 AM GMTകോവിഡ് മരണം 1.60 ലക്ഷം കടന്നു; രോഗബാധിതരുടെ എണ്ണം 23 ലക്ഷം പിന്നിട്ടു
text_fieldsവാഷിങ്ടൺ: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.60 ലക്ഷം കടന്നു. ഇതുവരെ 160,747 പേർ രോഗം ബാധിച്ച് മരിച ്ചിട്ടുണ്ട്. 2,330,781പേർക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചു. 596,482 പേർ രോഗമുക്തി നേടി.
യുറോപ്യൻ രാജ്യങ്ങളിലും യു.എസിലും മരണസംഖ്യ ഉയരുകയാണ്. യു.എസിൽ ഇതുവരെ 39,014 പേരും സ്പെയിനിൽ 20,639 പേരും ഇറ്റലിയിൽ 23,227 പേരും ഫ്രാൻസിൽ 19,323 പേരും യു.കെയിൽ 15,464 ആളുകളും മരിച്ചു. അതേസമയം, ഇറ്റലിയിൽ മരണസംഖ്യയിൽ കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസകരമാണ്.
രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായതോടെ ഇറാൻ കർശന നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിച്ചു. തെഹ്റാൻ ഉൾപ്പടെയുള്ള നഗരങ്ങളിലെ നിയന്ത്രണങ്ങളാണ് പിൻവലിച്ചത്. കോവിഡ് വൈറസ് വലിയ നാശമുണ്ടാക്കിയ രാജ്യങ്ങളിലൊന്നായിരുന്നു ഇറാൻ.
Next Story