Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്: ലോകത്ത്...

കോവിഡ്: ലോകത്ത് മരണസംഖ്യ 42,000 കടന്നു; രോഗബാധിതർ എട്ടര ലക്ഷം

text_fields
bookmark_border
കോവിഡ്: ലോകത്ത് മരണസംഖ്യ 42,000 കടന്നു; രോഗബാധിതർ എട്ടര ലക്ഷം
cancel

വാഷിങ്ടൺ: കോവിഡ് മഹാമാരിയിൽ ലോകത്ത് മരണസംഖ്യ 42,000 കടന്നു. 24 മണിക്കൂറിനിടെ 4,300 മരണങ്ങളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്.

ഇതുവരെ 8,57,487 പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. ആഗോളമായി 1,78,034 പേർ രോഗമുക്തി നേടി. 180 രാജ്യങ്ങളിൽ രോഗം വ്യാപിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, അമേരിക്കയിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം വീണ്ടും ഉയർന്നു. 1,88,172 പേർ. രോഗം പിടിപ്പെട്ട 3,873 പേർ മരിക്കുകയും 7,024 പേർ സുഖം പ്രാപിക്കുകയും ചെയ്തു.

ഇറ്റലി- 1,05,792, സ്പെയിൻ- 95,923, ചൈന-82,279, ജർമനി -71,808, ഫ്രാൻസ്-52,827, ഇറാൻ-44,605, യു.കെ-25,481 എന്നിങ്ങനെയാണ് രാജ്യം തിരിച്ചുള്ള വൈറസ് ബാധിതരുടെ എണ്ണം. ഇറ്റലിയിൽ 12,428ഉം സ്പെയിനിൽ 8,464ഉം ചൈനയിൽ 3,309ഉം ജർമനിയിൽ 775ഉം ഫ്രാൻസിൽ 3,532ഉം ഇറാനിൽ 2,898ഉം യു.കെയിൽ 1,793ഉം പേരും മരണപ്പെട്ടു.

ആഫ്രിക്കൻ വൻകരയിൽ 5,252 പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതുവരെ 174 പേർക്ക് ജീവൻ നഷ്ടമായി. 335 പേർ രോഗമുക്തി നേടി. 47 ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗ വ്യാപനം തുടരുന്നു. എന്നാൽ, ഏഴ് രാജ്യങ്ങളിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ല.

Show Full Article
TAGS:covid 19 World Death Toll Americas world news malayalam news 
Web Title - Covid 19: World Death toll 42,000 -World News
Next Story