വാഷിങ്ടൺ: കോവിഡിനെതിരായ പോരാട്ടം ലോകത്ത് തുടരുമ്പോഴും വൈറസ് ബാധിച്ചവരുടെ എണ്ണം വർധിക്കുന്നു. 2,181,131 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,45,466 പേർ മരിച്ചു. 56,602 ഗുരുതരമോ അതീവ ഗുരുതരമോ ആയ നിലയിലാണ്. ചികിത്സയിലായിരുന്ന 5,47,014 പേർ സുഖം പ്രാപിച്ചു.
അമേരിക്കയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34,617 ആയി. ഇന്നലെ 32,443 ആയിരുന്നു മരണസംഖ്യ. പുതിയതായി 2,174 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. 6,77,570 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 57,508 പേർ രോഗമുക്തി നേടി. ഇതിൽ 13,369 പേരുടെ നില ഗുരുതരമാണ്.
സ്പെയിനിൽ 1,84,948 പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലി-168,941, ഫ്രാൻസ്-165,027, ജർമനി-137,698, യു.കെ-103,093, ചൈന-82,341, ഇറാൻ-77,995 എന്നിവങ്ങനെയാണ് രോഗം കണ്ടെത്തിയവരുടെ രാജ്യം തിരിച്ചുള്ള കണക്ക്.
സ്പെയിൻ-19,315, ഇറ്റലി-22,170, ഫ്രാൻസ്-17,920, ജർമനി-4,052, യു.കെ-13,729, ചൈന-3,342, ഇറാൻ-4,869 എന്നിവയാണ് രാജ്യം തിരിച്ചുള്ള മരണസംഖ്യ.
ആഫ്രിക്കൻ വൻകരയിൽ 16,265 പേരിൽ വൈറസ് ബാധ കണ്ടെത്തി. 873 പേർ മരിച്ചു. 3,235 പേർ രോഗമുക്തി നേടി. ആൾജീരിയ-2,070, ഈജിപ്ത്-2,350, മൊറോക്കോ-1,888, സൗത്ത് ആഫ്രിക്ക-2,415 എന്നിവയാണ് മരണനിരക്ക് കൂടിയ ആഫ്രിക്കൻ രാജ്യങ്ങൾ.