Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകത്ത്​ 13.4 ലക്ഷം...

ലോകത്ത്​ 13.4 ലക്ഷം കോവിഡ്​ ബാധിതർ; യു.എസിൽ മരണം പതിനായിരം കടന്നു

text_fields
bookmark_border
ലോകത്ത്​ 13.4 ലക്ഷം കോവിഡ്​ ബാധിതർ; യു.എസിൽ മരണം പതിനായിരം കടന്നു
cancel

ന്യൂയോര്‍ക്ക്: ലോകരാജ്യങ്ങളിൽ മുഴുവനായി പടർന്നു പിടിച്ച കൊറോണ വൈറസ്​ മഹാമാരിയിൽ ഇതുവരെ 74,702 പേർ മരിച്ചതായ ി റിപ്പോട്ട്​. 13,46,966 പേരിലാണ്​ കോവിഡ്​ വൈറസ്​ ബാധ സ്ഥിരീകിച്ചത്​.

കോവിഡ്​ രോഗികളുടെ എണ്ണത്തിൽ ഒന്നാം സ് ഥാനത്തുള്ളത്​ അമേരിക്കയാണ്​. അമേരിക്കയിൽ കോവിഡ്​ രോഗികളുടെ എണ്ണം 367,385 ആയി. മരണനിരക്കിൽ വളരെ പിന്നിൽ നിന്നിരു ന്ന യു.എസിൽ വെറും ആറാഴ്ചക്കൊണ്ടാണ് മരണം പതിനായിരം കടന്നു. ഇതുവരെ 10,876 പേർക്കാണ്​ ജീവൻ നഷ്​ടമായത്​. 19,671 പേർ​ രോഗമുക്തി നേടി.

ലക്ഷണങ്ങളില്ലാതെയുള്ള വൈറസ് ബാധ രോഗവ്യാപനമാണ്​ യു.എസിൽ നടക്കുന്നത്​. രോഗവ്യാപനത്തിൻെറ വ്യാപ്തി ഇപ്പോഴും ശരിയായി മനസ്സിലാക്കാനായിട്ടില്ലെന്നും​ യു.എസ്. പൊതുജനാരോഗ്യ വിഭാഗം വ്യക്തമാക്കി.

കൊറോണ ഏറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിച്ച ന്യൂയോര്‍ക്കില്‍ ഈ ആഴ്ച കൂടുതല്‍ മരണനിരക്കുണ്ടാകുമെന്ന് ആരോഗ്യ കേന്ദ്രങ്ങളുടെ മുന്നറിയിപ്പുണ്ട്. ന്യൂയോർക്കിൽ മാത്രം 131,916 കോവിഡ്​ ബാധിതരാണുള്ളത്​. ഇവിടെ 4,758 പേർ മരിച്ചു. അടുത്ത പ്രധാന നഗരമായ ന്യൂജേഴ്​സിയിലും രോഗം പടർന്നുപിടിച്ച അവസ്ഥയാണ്​. ഇവിടെ 41,090 പേർ രോഗ ബാധിതരാവുകയും 1003 പേർ മരിക്കുകയും ചെയ്​തു.

മിഷിഗണിൽ 17,221 രോഗികളാണുള്ളത്​. 727 പേർ മരിച്ചു. കാലിഫോണിയയിലും ലൂസിയാനയിലും 15000ത്തിലധികം രോഗികളുണ്ട്​. ഇവിടുത്തെ ആശുപത്രികളെല്ലാം നിറഞ്ഞ അവസ്ഥയിലാണ്​. തലസ്ഥാന നഗരമായ വാഷിങ്​ടണിൽ 381 പേരാണ്​ മരിച്ചത്​. ഇവിടെ 8384 വൈറസ്​ ബാധിതരുണ്ട്​.

ലോകരാജ്യങ്ങളിൽ കോവിഡ്​ മരണസംഖ്യ ഏറ്റവും കൂടുതലുള്ള ഇറ്റലിയിലാണ്​. 16,523 പേരാണ്​ ഇതുവരെ ഇറ്റലിയിൽ മരിച്ചത്​. രണ്ടാംസ്ഥാനത്തുള്ള സ്​പെയിനിൽ 13,341 പേർക്ക്​ ജീവൻ നഷ്​ടമായി. എന്നാൽ തൊട്ടുപിറകിലുള്ള യു.എസിൽ വരും ആഴ്​ചകളിൽ ആയിരകണക്കിന്​ മരണം റിപ്പോർട്ട്​ ചെയ്​തേക്കാമെന്നാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world news#Covid19
News Summary - COVID-19 World corona virus cases - World news
Next Story