എെൻറ രക്തമാണ് മറുപടി
text_fieldsന്യൂയോർക്: ഏകാന്ത തടവറയിലെന്ന പോലെ നീണ്ടദിവസം ചികിത്സയിൽ കഴിഞ്ഞ നാളുകൾ ഓർത്തെടുക്കുകയാണ് ടിഫാനി പിങ്ക്നി. കോവിഡ് എന്നു കേൾക്കുേമ്പാൾ ആദ്യം മനസ്സിലെത്തുന്നത് ശ്വാസംകിട്ടാതെ പിടയുന്ന നിമിഷങ്ങളാണ്. ഓരോ ചുവടും മരണത്തിലേക്കാണെന്ന് തോന്നിപ്പിച്ച ദിവസങ്ങൾ. യു.എസിൽ കോവിഡ് അതിജീവിച്ച ആദ്യവ്യക്തികളിലൊരാളാണിപ്പോഴിവർ. അസുഖം ഭേദമായതുമുതൽ ഗുരുതരമായ രോഗങ്ങൾ മൂലം കഷ്ടതയനുഭവിക്കുന്നവർക്കായി രക്തം ദാനംചെയ്യുകയാണ് ടിഫാനി.
നമ്മുടെ ശരീരത്തിൽ അണുബാധയുണ്ടാകുേമ്പാൾ, ശരീരം അതിനെതിരെ ആൻറിബോഡികൾ എന്നറിയപ്പെടുന്ന പ്രോട്ടീനുകൾ ഉൽപാദിപ്പിക്കുന്നു. ഈ ആൻറിബോഡികൾ വൈറസിനെ അതിജീവിച്ചവരുടെ രക്തത്തിൽ നിലനിൽക്കും -ന്യൂയോർക്കിലെ മൗണ്ട് സിനായ് ആശുപത്രിയിലെ ഡോ. ഡേവിഡ് റീച്ച് പറയുന്നു. പുതിയ വൈറസ് രോഗങ്ങൾ ആളുകളെ ആക്രമിക്കുേമ്പാൾ ശാസ്ത്രജ്ഞർ വാക്സിനുകളും മരുന്നുകളും നിർമിക്കാൻ ശ്രമം തുടങ്ങുന്നു. എന്നാൽ എളുപ്പത്തിൽ ആൻറിവാക്സിനുകൾ നിർമിക്കാൻ സാധിക്കില്ല. ആ സമയത്താണ് ഇത്തരം ആൻറിബോഡികളുടെ പ്രസക്തി. ഇബോള പടർന്നുപിടിച്ച കാലത്തും ഇൗ രീതി പരീക്ഷിച്ചിട്ടുണ്ട് -വാഷിങ്ടൺ യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഡോ. ജെഫ്രി ഹാൻഡേഴ്സൺ ചൂണ്ടിക്കാട്ടുന്നു. ചൈനയിലും ഇത്തരം ആൻറിബോഡി ചികിത്സ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം മറ്റു മരുന്നുകളും അവർ നൽകിവരുന്നു.