കോവിഡ്: യു.എസിൽ മരണം 1000 കടന്നു
text_fieldsവാഷിങ്ടൺ: പ്രതിരോധ നടപടികൾ ഊർജിതമാക്കുന്നതിനിടയിലും യു.എസ് കോവിഡ്-19 മൂലം മരിച്ചവരുടെ എണ്ണം 1050 ആയി. രാജ്യവ ്യാപകമായി 70,000പേരിൽ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു.ഇറ്റലി,ചൈന,സ്പെയിൻ, ഇറാൻ എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ കേ ാവിഡ് മരണനിരക്കിൽ യു.എസാണ് അടുത്തത്. ശ്രദ്ധിച്ചില്ലെങ്കിൽ അടുത്ത കോവിഡ് വ്യാപനകേന്ദ്രം യു.എസ് ആകുമെന്ന ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ പേർക്ക് വൈറസ് ബാധിച്ചത ്. 366 പേരാണ് ഇവിടെ മരിച്ചത്. വൈറസ് പടരുന്ന സാഹചര്യത്തിൽ നഗരത്തിലെ സ്പോട്സ് മത്സരങ്ങൾ റദ്ദാക്കിയതായും പ ൊതുപാർക്കുകൾ അടച്ചതായും ഗവർണർ ആൻഡ്ര്യൂ കുവോമോ അറിയിച്ചു. ബുധനാഴ്ച രാത്രിയോടെ 33000 പേരിലാണ് ന്യൂയോർക്കി ൽ കോവിഡ് സ്ഥിരീകരിച്ചത്. തൊട്ടുമുമ്പത്തെ അപേക്ഷിച്ച് 7000 കേസുകൾ അധികം. ദുരിതത്തിൽനിന്നു കരകയറാൻ രണ്ടു ട് രില്യൺ ഡോളറിെൻറ സാമ്പത്തിക സഹായ ബിൽ സെനറ്റ് പാസാക്കിയിരുന്നു.
655 പേർകൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ സ്പെയിനിൽ ആകെ മരണം 4100 ആയി. നിലവിൽ ഇറ്റലി കഴിഞ്ഞാൽ വൈറസ് ഏറ്റവും കഠിനമായി ബാധിച്ച രാജ്യമായിരിക്കുകയാണ് സ്പെയിൻ. അരലക്ഷത്തിലേറെ ആളുകളിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിതരെ പെട്ടെന്ന് കണ്ടെത്താൻ ചൈന അയച്ച ഉപകരണം ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബ്രിട്ടനിൽ കോവിഡ് മരണം 465 ആയി. 9500 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച പ്രഫഷനൽ സംഗീതജ്ഞരെ സാമ്പത്തികമായി സഹായിക്കാൻ ബ്രിട്ടനിൽ ഫണ്ട് സമാഹരണം തുടങ്ങി. ബ്രിട്ടനിൽ കോവിഡ് ബാധിച്ച് 84വയസ്സുള്ള തടവുകാരൻ മരിച്ചു. യു.കെയിലെ 10 ജയിലുകളിലായി 19 പേർക്ക് കോവിഡ് കണ്ടെത്തിയിരുന്നു. നാലു ജയിൽ ജീവനക്കാരിലും വൈറസ് ബാധ സ്ഥിരീകരിച്ചു.
ചൈനയിലെ ഹുബെ പ്രവിശ്യയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വൈറസിെൻറ പ്രഭവകേന്ദ്രമായ ഹുബെ മൂന്നുമാസത്തെ അടച്ചുപൂട്ടലിനു ശേഷം ബുധനാഴ്ച തുറന്നിരുന്നു.
തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്ക് റഷ്യയിൽ റസ്റ്റാറൻറുകളും പാർക്കുകളും പലചരക്കുകടകളൊഴികെയുള്ളവയും അടക്കും. ഇന്നുമുതൽ വിദേശ വിമാനസർവിസുകളും റദ്ദാക്കും. ഒരാഴ്ച ജീവനക്കാർക്ക് അവധിയും നൽകും.
ഫ്രാൻസിൽ മരണം 1331 ആയി. ആവശ്യമെങ്കിൽ സൈന്യത്തിെൻറ സഹായം തേടുമെന്ന് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. 15 ദിവസത്തെ ലോക്ഡൗൺ നീട്ടാനും തീരുമാനിച്ചു.
പുതിയ ആപ് വഴിയാണ് ദക്ഷിണ കൊറിയ യാത്രാവിലക്ക് ലംഘിക്കുന്നവരെ കണ്ടെത്തുന്നത്. മൊബൈൽ ഫോൺ ആപ് വഴി കോവിഡ് ബാധിതരെ കണ്ടെത്താനും അവർ രാജ്യത്തു പ്രവേശിക്കുന്നത് തടയാനാകുമെന്നുമാണ് ദക്ഷിണകൊറിയ അവകാശപ്പെടുന്നത്.
ബോംബ് സ്ഫോടനം: ആക്രമിയെ വധിച്ചു
മിസൂരിയിൽ ബോംബ് സ്ഫോടനത്തിലൂടെ ആശുപത്രി തകർക്കാൻ ലക്ഷ്യമിട്ട 36കാരനെ എഫ്.ബി.ഐ ഏറ്റുമുട്ടലിൽ വധിച്ചു. സർക്കാർ വിരുദ്ധ മനോഭാവമുള്ള തിമോത്തി വിൽസൺ തീവ്ര വംശീയ മതവിരുദ്ധ മനോഭാവമുള്ളയാളാണെന്ന് എഫ്.ബി.ഐ അറിയിച്ചു. കോവിഡ് വിരുദ്ധ പോരാട്ടത്തിൽ മുഖ്യപങ്കുവഹിക്കുന്ന ആശുപത്രികൾ തകർക്കുന്നതിലൂടെ രാജ്യത്ത് കൂടുതൽ നാശനഷ്ടമുണ്ടാക്കാമെന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടൽ.
സഹായഭ്യർഥനയുമായി യു.എൻ
കോവിഡിനെ തുരത്താൻ ദരിദ്രരാഷ്ട്രങ്ങൾക്ക് സഹായം നൽകാൻ 200 കോടി ഡോളർ സംഭരിക്കാൻ ലോകരാഷ്ട്രങ്ങളോട് അഭ്യർഥിച്ച് യു.എൻ സെക്രട്ടറി ജനറൽ അേൻറാണി
യോ ഗുട്ടെറസ്.
വിശപ്പകറ്റാൻ കുഞ്ഞുങ്ങൾക്ക് സംഭാവനയുമായി ആഞ്ജലീന
ലോകമെങ്ങും കോവിഡ് ഭീഷണിയിലായ സാഹചര്യത്തിൽ പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് വിശപ്പകറ്റാൻ ഏഴരക്കോടി രൂപ സംഭാവന നൽകി ഹോളിവുഡ് താരം ആഞ്ജലീന ജോളി. സമയത്തിന് ഭക്ഷണം ലഭിക്കാതെ വലയുന്ന കുഞ്ഞുങ്ങളെ സഹായിക്കാൻ നോ കിഡ് ഹങ്ക്റി എന്ന സംഘടനക്കാണ് തുക കൈമാറിയത്. വൈറസ് വ്യാപനം തടയുന്നതിെൻറ ഭാഗമായി സ്കൂളുകൾ അടച്ചതിനെ തുടർന്ന് സമയത്തിന് ഭക്ഷണം ലഭിക്കാത്ത നിരവധി കുഞ്ഞുങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്. യു.എസിൽ ഇത്തരത്തിലുള്ള 2.2 കോടി കുഞ്ഞുങ്ങളുണ്ടെന്ന് ആഞ്ജലീന പറഞ്ഞു.
മാർപാപ്പയുടെ സഹവാസിക്ക് കോവിഡ്
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ വസതിക്കു സമീപം താമസിക്കുന്ന ഇറ്റാലിയൻ പുരോഹിതന് കോവിഡ് സ്ഥിരീകരിച്ചു. സെയ്ൻറ് മാർത്ത ഗസ്റ്റ്ഹൗസിലാണ് ഏറെക്കാലമായി ഇദ്ദേഹം താമസിക്കുന്നത്. റോമിലെ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ. ഇറ്റലിയിൽ കോവിഡ് സ്ഥിരീകരിച്ചതുമുതൽ പ്രാർഥനകൾ വിഡിയോ വഴിയാക്കിയിരുന്നു മാർപാപ്പ. അദ്ദേഹത്തിന് ജലദോഷം പിടിപെട്ടപ്പോൾ കോവിഡ് പരിശോധനക്കും വിധേയനാക്കി. എന്നാൽ ഫലം നെഗറ്റിവായിരുന്നു.
ഇറാനിൽ കൂട്ടമരണം
തെഹ്റാൻ: കോവിഡിനെ മദ്യം കൊണ്ട് പ്രതിരോധിക്കാമെന്ന വ്യാജ പ്രചാരണം വിശ്വസിച്ച് ഇറാനിൽ മദ്യം കഴിച്ച നിരവധി പേർ മരിച്ചു. മാർച്ച് ആദ്യവാരം മുതൽ ഇതുവരെയായി 255 പേരാണ് വിഷമദ്യം കഴിച്ച് മരിച്ചത്. നിരവധി പേർ ഗുരുതരാവസ്ഥയിലാണ്. മദ്യം കഴിച്ച കുഞ്ഞ് അബോധാവസ്ഥയിലായതായും റിപ്പോർട്ടുണ്ട്. മാതാപിതാക്കളാണ് കുഞ്ഞിന് മദ്യം നൽകിയത്. മദ്യം കഴിച്ചതോടെ കുഞ്ഞിെൻറ കാഴ്ച നഷ്ടമായെന്നും കോമയിലായെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കോവിഡിനെ ജയിച്ച് ഇവർ
സോൾ: പ്രായമായവരിൽ കോവിഡ് സ്ഥിരീകരിച്ചാൽ രക്ഷയില്ലെന്ന പ്രചാരണങ്ങളെ അതിജീവിച്ച് ദക്ഷിണകൊറിയയിലെ 97 കാരി. പൊഹാങ് മെഡിക്കൽ സെൻററിലെ രണ്ടാഴ്ചത്തെ ചികിത്സക്കു ശേഷമാണ് അവർ വൈറസിനെ അതിജയിച്ചത്. ആശുപത്രി വിട്ടശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ 104 കാരിയുടെയും രോഗം ഭേദമായതായി റിപ്പോർട്ടുണ്ട്.