Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ അഞ്ചിലൊന്നു...

യു.എസിൽ അഞ്ചിലൊന്നു പൗരന്മാരും വീടുകളിൽ

text_fields
bookmark_border
covid.jpg
cancel

ന്യൂയോർക്​: കോവിഡ്​ വ്യാപിക്കുന്ന സാഹചര്യത്തിൽ അഞ്ചിലൊന്ന്​ പൗരന്മാരും വീടുകളിൽതന്നെ കഴിയണമെന്ന്​ യു.എ സ്​ ഭരണകൂടം നി​ർദേശിച്ചു. ന്യൂയോർക്​, ക​ണറ്റിക്കട്ട്​, ന്യൂജഴ്​സി, ഇല്ലിനോയ്​സ്​, കാലിഫോർണിയ എന്നിവിടങ്ങള ിലെ ജനങ്ങൾ വീടിനു പുറത്തിറങ്ങരുതെന്നാണ്​ നിർദേശം. പലചരക്കു കട, ഫാർമസി, ഗ്യാസ്​ സ്​റ്റേഷൻ എന്നിവിടങ്ങളിൽ പോകാൻ അനുമതിയുണ്ട്​. ന്യൂയോർക്കിൽ അത്യാവശ്യമല്ലാത്ത വ്യാപാരസ്ഥാപനങ്ങൾ പൂട്ടാനും ഉത്തരവിട്ടു. പൊതുപരിപാടികൾ നിയന്ത്രിക്കാനും അത്യാവശ്യമല്ലാത്ത ജോലികൾ ഉപേക്ഷിച്ച്​ വീടുകളിൽതന്നെ കഴിയാനും ഗവർണർ അൻഡ്രു കുമോ ഉത്തരവിട്ടു. ന്യൂയോർക്കിൽ മാത്രം വൈറസ്​ ബാധിതരുടെ എണ്ണം 7000 കവിഞ്ഞു. ന്യൂയോർക്കിൽ കോവിഡ്​ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.

അടുത്ത മാസത്തിനുള്ളിൽ കാലിഫോർണിയയിലെ നാലുകോടി ജനങ്ങളിൽ പകുതിയും വൈറസി​​െൻറ പിടിയിലാകുമെന്ന്​ ഗവർണർ ഗവിൻ ന്യൂസം മുന്നറിയിപ്പു നൽകിയിരുന്നു. യു.എസിൽ ഇതുവരെ 18,500ൽ അധികം ആളുകളിൽ വൈറസ്​ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്​. 230 പേർ മരിക്കുകയും ചെയ്​തു. രാജ്യത്ത്​ ട്രംപി​​െൻറ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെല്ലാം അടച്ചിട്ടുണ്ട്​. യു.എസ്​ വൈസ്​ പ്രസിഡൻറി​​െൻറ ഓഫിസിലെ ഉ​േദ്യാഗസ്ഥന്​​ കോവിഡ്​ സ്ഥിരീകരിച്ചു. ​അതേസമയം, ഇദ്ദേഹവുമായി യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ​ട്രംപും വൈസ്​ പ്രസിഡൻറ്​ മൈക്​ പെൻസും ഇടപഴകിയിട്ടില്ലെന്ന്​ വൈറ്റ്​ ഹൗസ്​ പ്രസ്​ സെക്രട്ടറി കാത്തി മില്ലർ അറിയിച്ചു. വെള്ളിയാഴ്​ച വൈകീട്ടാണ്​​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​. ആദ്യമായാണ്​ ​ൈവറ്റ്​ഹൗസ്​ ജീവനക്കാരന്​ കോവിഡ്​ സ്ഥിരീകരിക്കുന്നത്​.

കോവിഡ്​-19 വൈറസി​​െൻറ ജനിതക ഘടന പൂർണമായി ഡീകോഡ്​ ചെയ്​തെടുത്തതായി റഷ്യൻ ശാസ്​ത്രജ്ഞർ. സ്​മോറോഡിൻസ്​റ്റേവ്​ റിസർച് ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഇൻഫ്ലുവൻസയിലെ ശാസ്​ത്രജ്ഞരാണ്​ ഇതിനുപി​ന്നിലെന്ന്​ റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്​ ബാധിതരിൽനിന്ന്​ ശേഖരിച്ച സാമ്പിളുകളിൽനിന്നാണ്​ ജനിതക ഘടന ഡീകോഡ്​ ചെയ്​തത്​. ഇതി​​െൻറ ചിത്രങ്ങൾ പുറത്തുവിട്ട റഷ്യ ആരോഗ്യ സംഘടനയു​െട ​േഡറ്റ കേന്ദ്രത്തിലേക്ക്​ കൈമാറുകയും ചെയ്​തു. സിംഗപ്പൂരിൽ ആദ്യ കോവിഡ്​ മരണം സ്ഥിരീകരിച്ചു. സ്വദേശിയായ 75കാരിയാണ്​ മരിച്ചത്​. ഫെബ്രുവരി ഒമ്പതിനാണ്​ രോഗലക്ഷണങ്ങൾ കണ്ടത്​. മൊത്തം 385 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalaylam newscorona virus
News Summary - covid 19; in us one out of five on home -world news
Next Story