കോവിഡ് 19; യു.എസിൽ ആറുമരണം, പടരുന്നത് അതിവേഗം
text_fieldsവാഷിങ്ടൺ: ചൈനയിൽനിന്നും പൊട്ടിപുറപ്പെട്ട കോവിഡ് 19 ബാധ നിയന്ത്രിക്കാനാകാതെ ലോകരാജ്യങ്ങൾ. യു.എസിൽ ഇതുവരെ ആറുപേർ മരിച്ചതായി ആരോഗ്യവൃത്തങ്ങൾ അറിയിച്ചു. ചൈനക്ക് പുറത്ത് മരണനിരക്ക് ഉയരുന്നതിനാൽ മറ്റു രാജ്യങ്ങൾ കർശന പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും വൈറസ് വ്യാപിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. കോവിഡ് 19 നിയന്ത്രണവിധേയമാക്കാൻ സാധിക്കും. അതിനുള്ള നടപടികളായിരിക്കണം ഇനി എല്ലാ രാജ്യങ്ങളുടെയും പ്രഥമ പരിഗണനയെന്നും ലോകാരോഗ്യ സംഘടന ഡയറക്ർ ജനറൽ ആവശ്യപ്പെട്ടു.

ആസ്ട്രേലിയയിൽ ജൈവ സുരക്ഷ നിയമം
കൊറോണ ബാധിതരിൽനിന്നും മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാൻ ജൈവ സുരക്ഷ നിയമം ഉപയോഗപ്പെടുത്തുമെന്ന് ആസ്ട്രേലിയൻ അേറ്റാർണി ജനറൽ അറിയിച്ചു. കൊറോണ വൈറസ് ബാധ കണ്ടെത്തിയവർക്ക് യാത്രചെയ്യുന്നതിനും മറ്റും വിലക്ക് ഏർപ്പെടുത്തും. രോഗികളെ വീടിനുള്ളിലോ ഐസൊലേഷൻ വാർഡിലോ മാത്രമേ താമസിപ്പിക്കൂ. കൂടാതെ െപാതുസ്ഥലങ്ങളിൽ ഒത്തുകൂടുന്നതിനും മറ്റും നിയന്ത്രണവും ഉണ്ടാകും. 2015ലാണ് ജൈവ സുരക്ഷ നിയമം ആസ്ട്രേലിയ പാസാക്കിയത്.
ഹോങ്കോങ് പൗരന്മാരെ തിരിച്ചെത്തിക്കും
രോഗം ആദ്യം സ്ഥിരീകരിച്ച ചൈനയിലെ വുഹാനിൽനിന്നും 533 ഹോങ്കോങ് പൗരന്മാരെ തിരിച്ചെത്തിക്കുമെന്ന് ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് കാരി ലാം അറിയിച്ചു. നാലു വിമാനങ്ങളിലായിരിക്കും ഇവരെ ഹോങ്കോങ്ങിലെത്തിക്കുക. ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് വിമാനം വുഹാനിൽ നിന്നും പുറപ്പെടുക. ഇവർ 14 ദിവസം വീട്ടുകരുതലിലായിരിക്കും.

പാകിസ്താനിൽ അഞ്ചുപേർക്ക് രോഗബാധ
പാകിസ്താനിൽ അഞ്ചുപേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി സഫർ മിശ്രയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. രോഗികളുടെ ആരോഗ്യനിലയിൽ ആശങ്കയിെല്ലന്ന് അവർ അറിയിച്ചു.
പിടിവിട്ട് ദക്ഷിണകൊറിയയിൽ വൈറസ്
ചൊവ്വാഴ്ച മാത്രം ദക്ഷിണകൊറിയയിൽ 600 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. മൂന്നുപേർ രോഗം ബാധിച്ച് മരിച്ചതായും കൊറിയ സെേൻറർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. ദക്ഷിണകൊറിയയിൽ ഇതുവരെ 4812 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനക്ക് പുറത്ത് കൂടുതൽ രോഗം പടർന്നുപിടിച്ച രാജ്യങ്ങളിലൊന്നാണ് ദക്ഷിണകൊറിയ.

ചൈനയിൽ രോഗ ബാധിതരുടെ എണ്ണം കുറയുന്നു
കഴിഞ്ഞ ദിവസങ്ങളെ അേപക്ഷിച്ച് ചൈനയിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുന്നതായി ചൈനീസ് ദേശീയ ആരോഗ്യ കമീഷൻ അറിയിച്ചു. തിങ്കളാഴ്ച പുതുതായി 125 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച ഇത് 202 ആയിരുന്നു. ജനുവരി മുതൽ രോഗം പടർന്നുപിടിച്ചതിൽ ഏറ്റവും കുറവ് ആളുകൾക്ക് പുതുതായി രോഗം സ്ഥിരീകരിച്ച ദിവസമായിരുന്നു. 31 പേരാണ് തിങ്കളാഴ്ച മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
