Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: വരും ആഴ്ചകളിൽ മരണസംഖ്യ കൂടുമെന്ന് ഡോണൾഡ് ട്രംപ്

text_fields
bookmark_border
trump-covid
cancel

വാഷിങ്ടൺ: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വരും ആഴ്ചകളിൽ അമേരിക്കയിൽ മരണസംഖ്യ കൂടുമെന്ന് പ്രസിഡന്‍റ് ഡോ ണൾഡ് ട്രംപ്. രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ട്രംപ് ഇക്കാര്യമറിയിച്ചത്.

"വരും ആഴ്ചകളാണ് ഏറ്റവും സങ്കീർണമായത്. നിരവധി മരണങ്ങൾക്ക് സാധ്യതയുണ്ട്. പ്രതിരോധ നടപടികൾ വഴി മരണസംഖ്യ കുറച്ചു കൊണ്ടു വരാനുള്ള ശ്രമത്തിലാണെന്നും" വാർത്താസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി.

നിലവിലെ കണക്ക് പ്രകാരം 8,452 പേർ വൈറസ് ബാധിച്ച് അമേരിക്കയിൽ മരിച്ചു. 3,11,357 പേരിൽ രോഗം കണ്ടെത്തയിട്ടുണ്ട്. ഇതിൽ 8,206 പേരുടെ നില ഗുരുതരമാണ്. ചികിത്സയിലായിരുന്ന 14,825 പേർ സുഖം പ്രാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Covid 19: There will be a lot of deaths in next week in US says President Trump -World News
Next Story