Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശരീരം കോവിഡിന്​...

ശരീരം കോവിഡിന്​ മുമ്പും ശേഷവും; ഞെട്ടിക്കുന്ന അനുഭവവുമായി നഴ്​സ്​

text_fields
bookmark_border
Then-and-Now-pics-of-COVID-survivor
cancel

ന്യൂയോർക്​: കാലിഫോർണിയയിലുള്ള 43 കാരനായ നഴ്​സ്​ ഇപ്പോൾ വൈറലാവുകയാണ്​. കോവിഡ്​ പോസിറ്റീവായിരുന്ന അദ്ദേഹം രോഗമുക്​തി നേടിയ ശേഷമുള്ള ത​​​െൻറ ശരീരത്തി​​​െൻറ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ പലരും ഞെട്ടിത്തരിച്ചുപോയി. മാര്‍ച്ചില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോഴാണ് മൈക്ക്​ ഷുൾട്​സിന്​ രോഗബാധ ഉണ്ടായത്.

കോവിഡിന്​ മുമ്പ്​ വളരെ ആരോഗ്യവാനും ഉൗർജ്ജസ്വലനുമായിരുന്ന മൈക്ക്​, രോഗമുക്​തി നേടി പുറത്തെത്തിയപ്പോൾ സ്ഥിതി നേരെ തിരിച്ചായിരുന്നു. കോവിഡ്​ 19 ബാധിച്ചാൽ ശരീര ഘടനയിൽ മാറ്റം വരുമെന്ന്​ മൈക്ക്​ ഷുൾട്​സ്​ സാക്ഷ്യപ്പെടുത്തുന്നു. കോവിഡ്​ ബാധിച്ച്​ ആറാഴ്​ചയാണ്​ അദ്ദേഹം​ ആശുപത്രിയിൽ കഴിഞ്ഞത്​. രോഗമുക്​തി നേടി പുറത്തുവന്നപ്പോൾ ശരീരഭാരം 23 കിലോ കുറയുകയായിരുന്നു​.

ആശുപത്രിയിൽ വെച്ച്​ ഫോ​േട്ടായെടുക്കു​േമ്പാൾ തീർത്തും അസ്വസ്ഥനായിരുന്നുവെന്ന്​ അദ്ദേഹം പറഞ്ഞു. കൊവിഡ് രോഗബാധയ്ക്ക് മുന്‍പ് 86 കിലോഗ്രാമായിരുന്നു മൈക്ക് ഷുള്‍ട്‌സി​​​െൻറ ശരീരഭാരം. ആറാഴ്ച കൊണ്ട് 23 കിലോഗ്രാം കുറഞ്ഞ് 63 കിലോയായി. ന്യൂമോണിയ അടക്കം ശ്വസനപ്രക്രിയയെ ബാധിക്കുന്ന രോഗങ്ങള്‍ കണ്ടുതുടങ്ങിയതോടെ കുറച്ചുദിവസം വ​​െൻറിലേറ്ററി​​​െൻറ സഹായത്താലായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്. 

'എ​​​െൻറ രൂപം കണ്ണാടിയിൽ നോക്കിയപ്പോൾ ഒരുപാട്​ കരഞ്ഞു. എനിക്ക്​ എന്നെ തന്നെ മനസിലായില്ല. ഫോൺ കയ്യിലെടുക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. വളരെയധികം ഭാരമുള്ളതായി തോന്നി. കൈകൾ വിറക്കുന്നതിനാൽ എഴുതാനും ബുദ്ധിമുട്ടായിരുന്നു. ആശുപത്രിയിലെ കിടക്കയിൽ നിന്ന്​ എഴുന്നേറ്റ്​ ഒരു ഫോ​േട്ടായെടുത്ത്​ കഴിയു​േമ്പാഴേക്കും ഞാൻ തളർന്നുവീണിരുന്നു. സ്വന്തമായി ശ്വാസം എടുക്കാന്‍ നാലര ആഴ്ചയോളം എടുത്തെന്നും മൈക്ക്​ ത​​​െൻറ കോവിഡ്​ അനുഭവങ്ങൾ മാധ്യമങ്ങളോട്​ പങ്കുവെക്കവേ പറഞ്ഞു. ഇത് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ചെറുപ്പക്കാരന്‍ ആണ് എന്നതൊന്നും രോഗത്തിന് ബാധകമല്ല. നിങ്ങളെയും ബാധിക്കാം'- അദ്ദേഹം കൂട്ടിച്ചേർത്തു.
 
ശരീരം കാത്തുസൂക്ഷിക്കുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്ന മൈക്ക്, എല്ലാ ദിവസവും വ്യായാമം ചെയ്യുന്ന കൂട്ടത്തിലായിരുന്നു. കോവിഡിന്​ മുമ്പ്​ മറ്റ്​ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെ അലട്ടിയിരുന്നില്ല. രോഗം ബാധിക്കുന്നതിന്​ ഒരാഴ്​ച്ച മുമ്പ്​ മയാമിയിൽ ഒരു ബീച്ച്​ പാർട്ടിയിൽ പ​െങ്കടുത്തതായിരുന്നു മൈക്കും അയാളുടെ ആൺ സുഹൃത്തും. ആ പാർട്ടിയിൽ പ​െങ്കടുത്ത 41 ആളുകൾക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. അവരിൽ മൂന്ന്​ പേർ മരിക്കുകയും ചെയ്​തിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19lockdown​Covid 19
News Summary - COVID-19 survivors body transformation shows why fighting virus is more tough than it sounds-world news
Next Story