കോവിഡ് 19: ഡെമോക്രാറ്റിക് സ്ഥാനാർഥികളുടെ റാലികൾ റദ്ദാക്കി
text_fieldsമിഷിഗൺ: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ ്റിക് കക്ഷി സ്ഥാനാർഥിയെ തെരഞ്ഞെടുക്കുന്ന പ്രൈമറിയുടെ ഭാഗമായുള്ള റാലികൾ സ്ഥാനാർഥികൾ റദ്ദാക ്കി. മുൻ ൈവസ് പ്രസിഡന്റ് ജോ ബൈഡനും ബേണി സാൻഡേഴ്സും ക്ലേവ് ലാൻഡ്, ഒാഹിയോ എന്നിവിടങ്ങളിൽ വ്യക ്തിപരമായി നടത്താൻ തീരുമാനിച്ച റാലികളാണ് റദ്ദാക്കിയത്. ജനങ്ങൾ തിങ്ങി നിറയുന്ന പരിപാടികളിലൂടെ കൊറോണ വൈറസ് മറ്റ ുള്ളവരിലേക്ക് പകരാൻ ഇടയാകുമെന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് നടപടി.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡൻറ് മൈക്ക് പെൻസും പെങ്കടുത്ത ചടങ്ങിൽ സംബന്ധിച്ചയാൾക്ക് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഫെബ്രുവരി 26 മുതൽ 29 വരെ വാഷിങ്ടണ് സമീപം നടന്ന കൺസർവേറ്റിവ് രാഷ്ട്രീയ പ്രവർത്തന സമ്മേളനത്തിൽ (സി.പി.എ.സി) പങ്കെടുത്തയാൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
ആയിരങ്ങൾ പെങ്കടുക്കുന്ന യാഥാസ്ഥിതിക രാഷ്ട്രീയ പ്രവർത്തകരുടെ രാജ്യത്തെ ഏറ്റവും വലിയ വാർഷിക കൂടിച്ചേരലാണിത്. വൈറസ് ബാധിച്ചയാളെ ന്യൂജഴ്സി ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എന്നാൽ, ഇയാൾ ട്രംപുമായോ പെൻസുമായോ നേരിട്ട് ഇടപഴകിയിട്ടില്ല.
മാർച്ച് നാലിന് 14 സംസ്ഥാനങ്ങളിൽ നടന്ന ‘സൂപ്പർ ചൊവ്വ’ പ്രൈമറിയിൽ ഒമ്പതിടങ്ങളിലും ജോ ബൈഡൻ ഒന്നാമതെത്തിയിരുന്നു. കാലിഫോർണിയ ഉൾപ്പെടെ നാലിടങ്ങളിൽ ബേണി സാൻഡേഴ്സാണ് മുന്നിലെത്തിയത്. ഡെമോക്രാറ്റുകളുടെ കൺവെൻഷൻ ജൂലൈ 13 മുതൽ 16 വരെ വിസ്കോൺസനിലും റിപ്പബ്ലിക്കൻ കക്ഷിയുടേത് ആഗസ്റ്റ് 24നും 27നുമിടയിൽ നോർത്ത് കരോലൈനയിലും നടക്കും.
പ്രൈമറിയിൽ ഓരോ സംസ്ഥാനത്തു നിന്നും ഓരോ സ്ഥാനാർഥിക്കും ലഭിച്ച പ്രതിനിധികൾ കൺവെൻഷനിൽ വോട്ട് രേഖപ്പെടുത്തും. പ്രാദേശിക രാഷ്ട്രീയ നേതാക്കളാണ് സാധാരണ പ്രതിനിധികളാവുക. ഇതിൽ 50 ശതമാനത്തിലധികം വോട്ടു ലഭിക്കുന്നയാളാകും പ്രസിഡന്റ് സ്ഥാനാർഥി. നവംബർ മൂന്നിനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.