Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിപണി തുറന്നാൽ കൂടുതൽ...

വിപണി തുറന്നാൽ കൂടുതൽ കോവിഡ്​ മരണമുണ്ടാകുമെന്ന്​ സമ്മതിച്ച് ട്രംപ്​

text_fields
bookmark_border
trump
cancel

വാഷിങ്​ടൺ: സമ്പദ്​വ്യവസ്​ഥ പഴയതു പോലെ തുറന്നു പ്രവർത്തിക്കുന്നതോടെ കോവിഡ്​ ബാധിച്ച്​ മരിക്കുന്നവരുടെ എണ്ണം വർധിക്കുമെന്ന്​ സമ്മതിച്ച്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. എന്നാൽ, കോവിഡിനെ ചെറുക്കാൻ മാസ്​ക്​ ധരിക്കാൻ തയാറല്ലെന്നും ട്രംപ്​ വ്യക്തമാക്കി. അരിസോണയിലെ മാസ്​ക്​ നിർമാണ ഫാക്​ടറി സന്ദർശിക്കവെയായിരുന്നു ട്രംപി​​െൻറ അഭിപ്രായം. 

കോവിഡ്​ പടർന്നു പിടിച്ച ശേഷം ആദ്യമായാണ്​ ട്രംപ്​ ഇത്തരമൊരു സന്ദർശനം നടത്തുന്നത്​. വിപണി തുറന്നാൽ ജനങ്ങളെ അത്​ ബാധിക്കില്ലേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്​ പ്രതികരിക്കുകയായിരുന്നു യു.എസ്​ പ്രസിഡൻറ്​. എന്നാൽ, വിപണി തുറക്കാതെ നിർവാഹമി​ല്ലെന്നും വ്യക്​തമാക്കി. 

മാസ്​ക്​ ധരിക്കണ​െമന്നാണ്​ ട്രംപി​​െൻറ ഭാര്യ മെലാനിയയുടെ നിലപാട്​. എന്നാൽ, സുരക്ഷക്കായി ജനം മാസ്​ക്​ ധരിച്ചോ​ട്ടെ, തനിക്കത്​ ആവശ്യമില്ലെന്നാണ്​ ട്രംപി​​െൻറ പക്ഷം. ആഴ്​ചകൾക്കു മുമ്പ്​ വൈസ്​ പ്രസിഡൻറ്​ മാസ്​ക്​ ധരിക്കാതെ മിനിസോടയിലെ ആശുപത്രി സന്ദർശിച്ചത്​ വിവാദമായിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsus economycovid 19Donald Trump
News Summary - Covid 19: Donald Trump React to US Economy -World News
Next Story