Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകത്ത് കോവിഡ് ബാധിതർ 10 ലക്ഷം; മരണം അര ലക്ഷം

text_fields
bookmark_border
  • അമേരിക്കയിൽ രോഗ ബാധിതരുടെ എണ്ണം 2,44,678 ആയി ഉയർന്നു; മരണം 5,911
covid-world
cancel

മേരിലാൻഡ്: ലോകത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. ഇതുവരെയുള്ള കണക്ക് പ്രകാരം 1,014,673 പേ രിൽ രോഗം കണ്ടെത്തി. രോഗം ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 52,973 ആയി ഉയർന്നു. ചികിത്സയിലായിരുന്ന 2,10,335 പേർ സുഖം പ്രാപിച ്ചു.

വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളുടെ എണ്ണം 181 ആയി ഉയർന്നതായും റിപ്പോർട്ട്.

അമേരിക്കയിൽ രോഗ ബാധിതരുടെ എണ്ണം 2,44,678 ആയി ഉയർന്നു. 5,911 പേർ മരിക്കുകയും 9,058 പേർ രോഗമുക്തി നേടുകയും ചെയ്തു. ന്യൂയോർക്ക് സിറ്റിയിൽ 1562ഉം ന്യൂയോർക്കിൽ 467ഉം മിഷിഗനിൽ 194ഉം വാഷിങ്ടണിൽ 175ഉം ലൂസിയാനയിൽ 125ഉം പേരാണ് മരിച്ചത്.

ഇറ്റലി- 1,15,242, സ്പെയിൻ-1,12,065, ജർമനി-84,794, ചൈന-82,433, ഫ്രാൻസ്-59,929, ഇറാൻ-50,468, യു.കെ-34,173 എന്നിങ്ങനെയാണ് രാജ്യം തിരിച്ചുള്ള രോഗികളുടെ എണ്ണം. ഇറ്റലി-13,915, സ്പെയിൻ-10,348, ജർമനി-1,107, ചൈന-3,322, ഫ്രാൻസ്-5,398, ഇറാൻ-3,160, യു.കെ-2,926 എന്നിങ്ങനെയാണ് രാജ്യം തിരിച്ചുള്ള മരണസംഖ്യ.

ആഫ്രിക്കയിൽ കോവിഡ് രോഗികളുടെ എണ്ണം 6,737 ആയി ഉയർന്നു. 24 മണിക്കൂറിനിടെ ആയിരത്തോളം പേരിലാണ് പുതുതായി രോഗം കണ്ടെത്തിയത്. 251 പേർക്ക് ജീവൻ നഷ്ടമാവുകയും 525 പേർ സുഖം പ്രാപിക്കുകയും ചെയ്തു.

ആഫ്രിക്കൻ വൻകരയിലെ 50 രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. നാല് രാജ്യങ്ങളിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. സൗത്ത് ആഫ്രിക്കയിലാണ് ഏറ്റവും കൂടുതൽ രോഗ ബാധിതർ. 1,380 പേർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Covid 19 Death toll in World Increase to 10 lakhs and death half lakhs -World News
Next Story