കോവിഡ് 19: ആകെ മരണം 24,053 കടന്നു; രോഗബാധിതർ അഞ്ചര ലക്ഷം
text_fieldsമേരിലാൻഡ്: ലോകത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം അഞ്ചര ലക്ഷം കടന്നു. 5,31,708 പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജോ ൺ ഹോപ്കിൻസ് സർവകലാശാല അറിയിച്ചു. ഇതുവരെ 24,053 പേർ മരിച്ചതായും 1,22,203 പേർ രോഗ മുക്തി നേടിയതായും റിപ്പോർട്ട്.
ഇറ്റലിയിൽ 8,215 പേരും ചൈനയിൽ 3,169 പേരും ഇറാനിൽ 2,234 പേരും ഫ്രാൻസിൽ 1,696 പേരും ബ്രിട്ടണിൽ 578 പേരും അമേരിക്കയിൽ 578 പേരും മരിച്ചു. അമേരിക്കയിൽ 85,505 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ചൈന-81,782, ഇറ്റലി-80,589, സ്പെയിൻ-57,786, ജർമനി-43,938, ഫ്രാൻസ്-29,566, ഇറാൻ-29,406, യു.കെ-11,812, സ്വിറ്റ്സർലൻഡ്-11,811, സൗത്ത് കൊറിയ-9,241 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽ രോഗ ബാധിതർ.
യൂറോപ്യൻ രാജ്യങ്ങളിലും ബ്രിട്ടണിലുമായി 13,500 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. 2,32,470 പേരിൽ രോഗം സ്ഥിരീകരിച്ചതായി യൂറോപ്യൻ സെന്‍റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ പുറത്തുവിട്ട കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.