Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകോവിഡ്​ ബാധിതർ 1.30...

കോവിഡ്​ ബാധിതർ 1.30 കോടി കടന്നു; മരണം 5.71 ലക്ഷം

text_fields
bookmark_border
covid-19
cancel

വാഷിങ്​ടൺ: ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 1.30 കോടി കടന്നു. 1,30,34,955 പേർക്കാണ്​ ലോകത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. 571,518 പേരാണ്​ രോഗം ബാധിച്ച്​ മരിച്ചത്​. 48,81,912 പേർ നിലവിൽ ചികിൽസയിലുണ്ട്​. 75,81,525 പേർക്ക്​ രോഗം ഭേദമായി. 

34,13,995 പേർക്ക്​ രോഗബാധ സ്ഥിരീകരിച്ച യു.എസാണ്​ രോഗികളിൽ ഒന്നാമത്​. 1,37,782 പേർ അമേരിക്കയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. 18,66,176 രോഗികളുമായി ബ്രസീലാണ്​ രണ്ടാം സ്ഥാനത്ത്​. 72,151 പേരാണ്​ ബ്രസീലിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 8,79,466 പേർ രോഗികളായ ഇന്ത്യയാണ്​ മൂന്നാമത്​.

അതേസമയം, റഷ്യയിൽ കോവിഡ്​ വാക്​സി​​െൻറ ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കിയതായി റിപ്പോർട്ടുകൾ പുറത്ത്​ വന്നു. ജൂണിലാണ്​ മനുഷ്യരിൽ വാക്​സിൻ പരീക്ഷണം ആരംഭിച്ചത്​. ആദ്യം 18 വളണ്ടിയർമാരിലും പിന്നീട്​ 20 വളണ്ടിയർമാരിലുമാണ്​ വാക്​സിൻ വിജയകരമായി പരീക്ഷിച്ചതെന്ന്​ റഷ്യ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCoronaviruscovid 19
News Summary - Coronavirus World update-World news
Next Story