യു.എസിൽ രണ്ടാഴ്ചക്കുള്ളിൽ കോവിഡ് മരണനിരക്ക് ഏറ്റവും ഉയർന്നനിലയിലാകും -ട്രംപ്
text_fieldsവാഷിങ്ടൺ: കൊറോണ വൈറസ് മഹാമാരി മൂലം അമേരിക്കയിൽ ഏറ്റവും ഉയർന്ന മരണനിരക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടായേക്കുമ െന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് . അമേരിക്കയിൽ ഇതുവരെ 142,178 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2,484 പേർ മ രിക്കുകയും ചെയ്തു.
ഏപ്രിൽ 30 വരെ ജനങ്ങൾ “സാമൂഹിക അകലം പാലിക്കൽ” തുടരണമെന്നും വൈറസ് വ്യാപനം തടയാൻ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞു.
ജൂൺ ഒന്നോടെ കോവിഡ് പൂർണമായും നിയന്ത്രിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് അമേരിക്കയിലാണ്. ന്യൂയോർക്കിൽ മാത്രം 1000 പേർ മരിച്ചിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് അമേരിക്കയില്‍ രണ്ടുലക്ഷം പേര്‍ വരെ മരിച്ചേക്കുമെന്ന് രാജ്യത്തെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 10,000 കടന്നു. ഞായറാഴ്ച 756 പേരാണ് ഇവിടെ മരിച്ചത്. കോവിഡ് മരണങ്ങൾ ഞായറാഴ്ച ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് സ്പെയിനിലാണ്. 24 മണിക്കൂറിനുള്ളിൽ 838 പേരാണ് സ്പെയിനിൽ മരിച്ചത്. ഇവിടെ മരിച്ചവരുടെ എണ്ണം 6,803 ആയി.
യു.എസിൽ രണ്ടുലക്ഷം പേർ മരിക്കുമെന്ന് മുന്നറിയിപ്പ്
ന്യൂയോർക്: യു.എസിൽ കോവിഡ് രണ്ടു ലക്ഷം ആളുകളുടെ ജീവനെടുക്കുമെന്ന് ആരോഗ്യവിദഗ്ധെൻറ മുന്നറിയിപ്പ്. സി.എൻ.എൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫക്ഷസ് ഡിസീസ് വിഭാഗം മേധാവി ആൻറണി ഫൗസിയുടെ മുന്നറിയിപ്പ്. കോവിഡ് ബാധിതരുടെ എണ്ണം ഭീതിദമായി രീതിയിൽ വർധിക്കുന്ന ന്യൂയോർക്, ന്യൂ ഒർലിയൻസ് പോലുള്ള സുപ്രധാന നഗരങ്ങൾ മരുന്നും വെൻറിലേറ്റർ സൗകര്യമുൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്ക് ബുദ്ധിമുട്ടുകയാണ്. കോവിഡ് പരിശോധന കിറ്റിനും ക്ഷാമമുണ്ട്.
ഇതുവരെ 2490പേരാണ് യു.എസിൽ കോവിഡ് മൂലം മരിച്ചത്. വൈറസ് ബാധിതരുടെ എണ്ണം 1,30,000 കടന്നു. ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വൈറസ് ബാധിതരുള്ളത് യു.എസിലാണ്. കണക്കുകൾ അനുസരിച്ച് ന്യൂയോർക്കിൽ ഓരോ ആറു മിനിറ്റിലും ഒരാൾവീതം മരിച്ചുവീഴുന്നുവെന്നാണ്. വരുംദിവസങ്ങളിൽ രോഗികളെ പ്രവേശിപ്പിക്കാൻ ആശുപത്രികൾ മതിയാകാതെ വരുമെന്ന് ഗവർണർ ആൻഡ്ര്യൂ കുവോമാ ചൂണ്ടിക്കാട്ടി.
ലൂയീസിയാനയിൽ 12000 വെൻറിലേറ്ററുകൾക്ക് സ്വകാര്യ കമ്പനികൾക്ക് ഓർഡർ െകാടുത്തതായി ഗവർണർ ജോൺ ബെൽ എഡ്വാഡ്സ് വ്യക്തമാക്കി. ന്യൂമോണിയ ബാധിതർക്കുള്ള മരുന്നിനും ഓക്സിജൻ സിലിണ്ടറുകൾക്കും വെൻറിലേറ്ററുകൾക്കും ക്ഷാമം അനുഭവപ്പെടുന്നതിൽ ഡോക്ടർമാരും ചകിതരാണ്.