Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ കോവിഡ് മരണം​...

യു.എസിൽ കോവിഡ് മരണം​ ഒന്നാം ലോകമഹായുദ്ധത്തിലേതിനേക്കാളേറെ

text_fields
bookmark_border
യു.എസിൽ കോവിഡ് മരണം​ ഒന്നാം ലോകമഹായുദ്ധത്തിലേതിനേക്കാളേറെ
cancel

വാഷിങ്​ടൺ: ലോകത്ത്​ കോവിഡ്​ വ്യാപനം തുടരുകയാണ്​. യു.എസിലാണ്​ കോവിഡ്​ ഏറെ ദുരന്തം വിതച്ചത്​. 24 മണിക്കൂറിനിടെ 23,351 പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും 740 പേർ മരിക്കുകയും ചെയ്​തു. ഇതുവരെ യു.എസിൽ 1,16,854 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചതായാണ് ബാൽട്ടിമോർ ആസ്ഥാനമായ ജോൺസ്​ ഹോപ്​കിൻസ്​ സർവകലാശാല പുറത്തു വിടുന്ന​ റിപ്പോർട്ട്​. ഒന്നാം ലോകമഹായുദ്ധത്തിൽ മരണമടഞ്ഞതിനേക്കാൾ കൂടുതൽ പേർ യു.എസിൽ കോവിഡ്​ ബാധിച്ച്​ മരിച്ചതായും സർവകലാശാല പറയ​ുന്നു. ഒന്നാം ലോകമഹായുദ്ധത്തില്‍ യുഎസില്‍ 11,6,516 ആളുകളാണ്​ മരിച്ചത്​.

ഇതുവരെ 21,34,973 പേർക്കാണ്​ യു.എസിൽ കോവിഡ്​ സ്ഥിരീകരിച്ചത്​. ദിനംപ്രതി 20000ത്തി​േലറെ പേർ രോഗബാധിതരാവുന്നുണ്ട്​. കോവിഡ്​ ബാധ സംഹാര താണ്ഡവമാടുമ്പോഴും രാജ്യത്ത്​ പല വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുന്നുണ്ട്​. കോവിഡ്​ പ്രതിരോധ​ത്തേക്കാൾ സമ്പദ്​വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനാണ്​ ട്രംപ്​ ഭരണകൂടം പരിഗണന നൽകുന്നത്​​.

ലോകത്ത്​ 82,66,488 പേർക്കാണ്​ ഇതുവരെ കോവിഡ്​ ബാധ സ്ഥിരീകരിച്ചത്​. ഇതിൽ 43,23,358 പേർ രോഗമുക്തി നേടി. 4,46,193പേർ മരണത്തിന്​ കീഴടങ്ങി. നിലവിൽ 34,96,937 പേർ ചികിത്സയിലുണ്ട്​.

യു.എസ്​ കഴിഞ്ഞാൽ ബ്രസീലാണ്​ കോവിഡ്​ രൂക്ഷമായ രാജ്യം. 9,28,834 പേരാണ് ഇവിടെ​ കോവിഡ്​ ബാധിതരായുള്ളത്​. ഇതിൽ 4,77,364 പേർ രോഗമുക്തി നേടി. 45,456 പേർ മരിച്ചു. നിലവിൽ 4,06,014 പേരാണ്​ ചികിത്സയിലുള്ളത്​. റഷ്യയിൽ ഇതുവരെ 5,45,458 പേർക്കാണ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​. ഇതിൽ 7,284 പേർ മരിച്ചു. 2,43,868 പേർ ചികിത്സയിലാണ്​. 2,94,306 പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ  കേന്ദ്ര ആരോഗ്യ​ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച്​ 3,54,065 പേർക്കാണ്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിൽ 1,86,935 പേർക്ക്​ രോഗം ഭേദമായി. 1,55,227 പേർ ചികിത്സയിലാണ്​. 24 മണിക്കൂറിന​ുള്ളിൽ 10,974 പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും 2003 പേർ മരണത്തിന്​ കീഴടങ്ങുകയും ചെയ്​തു.  ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 11,903 ആയി ഉയർന്നു.

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newscorona viruscovid 19World War I
News Summary - Corona virus Leaves More Americans Dead Than World War I -world news
Next Story