പകർപ്പവകാശ ലംഘനം; ട്രംപ് ഷെയർ ചെയ്ത വിഡിയോ ട്വിറ്റർ നീക്കം ചെയ്തു
text_fieldsവാഷിങ്ടൺ: പകർപ്പവകാശ ലംഘന പരാതി ലഭിച്ചതിനെ തുടർന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഷെയർ ചെയ്ത വിഡിയോ ട്വിറ്റർ നീക്കം ചെയ്തു. കാമ്പയിൻ രീതിയിൽ തയാറാക്കിയ വിഡിയോയിൽ അനുമതിയില്ലാതെ സംഗീതം ഉപയോഗിച്ചുവെന്ന പരാതിയെ തുടർന്നാണ് നടപടി.
കഴിഞ്ഞദിവസം കാമ്പയിൻ രീതിയിൽ തയാറാക്കിയ ഒരു സംഗീത വിഡിയോ ട്രംപ് ഷെയർ ചെയ്യുകയായിരുന്നു. എന്നാൽ അനുമതിയില്ലാതെ വിഡിയോയിൽ ‘ലിങ്കിൻ പാർക്ക്’ സംഗീത ഗ്രൂപ്പിെൻറ ‘ഇൻ ദ എൻഡ്’ െൻറ സംഗീതം ഉപയോഗിച്ചു.
ട്രംപ് തങ്ങളുടെ സംഗീതം ഉപയോഗിച്ചതിനെതിരെ ലിങ്കിൻ പാർക്ക് രംഗത്തെത്തുകയും ചെയ്തു. ഡോണൾഡ് ട്രംപിനെ അംഗീകരിക്കുന്നില്ലെന്നും തങ്ങളുടെ സംഗീതം ഉപയോഗിക്കുന്നതിനായി ആരെയും അധികാരപ്പെടുത്തിയിട്ടില്ലെന്നും അതിനാൽ ഇതിനെതിരെ പ്രതികരിക്കുന്നുവെന്നും ലിങ്കിൻ പാർക്ക് ട്വീറ്റ് ചെയ്തു. പകർപ്പവകാശ ലംഘന പരാതി ലഭിച്ചതോടെ ട്വിറ്റർ ട്രംപ് ഷെയർ ചെയ്ത വിഡിയോ നീക്കം ചെയ്യുകയായിരുന്നു. അതേസമയം ട്വിറ്റർ വിഡിയോ നീക്കം ചെയ്തതിൽ വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
